യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍

യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍

യെഹൂദ കൂട്ടക്കൊലയുടെ ആസൂത്രകന്‍ മരിച്ചതായി വെളിപ്പെടുത്തല്‍
ബര്‍ലിന്‍ ‍: ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളിലൊരാളായ അഡോള്‍ഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് ജര്‍മ്മിയില്‍ ആയിരക്കണക്കിന് യഹൂദന്മാരെ കൂട്ടക്കൊല ചെയ്ത ‘ഹോളോകാസ്റ്റ്’ സംഭവത്തിന്റെ ആസൂത്രകന്‍ അലോയിസ് ബ്രൂണര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.

 

നാലു വര്‍ഷം മുമ്പ് ഇയാല്‍ 98-ാം വയസില്‍ സിറിയയില്‍ വച്ച് മരിച്ചെന്ന വിവരമാണ് ജര്‍മ്മനിയുടെ രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. നാസി ഫദ്യോഗസ്ഥന്‍ ബ്രൂണര്‍ ഹിറ്റ്ലറുടെ സായുധ സേനയായ എസ് എസിന്റെ ക്യാപ്റ്റനുമായിരുന്നു. ഇയാള്‍ സിറിയ ഭരണാധികാരി ബാഷര്‍ അല്‍ അസദിന്റെ ഉപദേശകനായിരുന്നുവത്രേ.

ഹോളോകാസ്റ്റ് സംഭവത്തില്‍ 1,28000 ലേറെ യഹൂന്മാരെയാണ് വധിച്ചത്. പീഢനത്തിനും കൊലപാതകത്തിനും നേതൃത്വം നല്‍കിയത് ബ്രൂണറായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജര്‍മ്മിയില്‍ ഹിറ്റ്ലറുടെ വാഴ്ചയ്ക്ക് തിരശ്ശീല വീണതോടുകൂടി 1950-ല്‍ ഇയാള്‍ സിറിയയിലേക്കു ഒളിച്ചോടുകയുണ്ടായി. ബ്രൂണറെ വധിക്കാന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് രണ്ടു തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

 

1985-ല്‍ ജര്‍മ്മന്‍ വാര്‍ത്താ മാസികയ്ക്കാണ് ബ്രൂണര്‍ അവസാനമായി അഭിമുഖം നല്‍കിയത്. കൂട്ടക്കൊല സംഭവത്തില്‍ കുറ്റബോധം തോന്നുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൂടുതല്‍ യഹൂദന്മാരെ കൊന്നില്ലല്ലോ എന്ന ദുഃഖം മാത്രമേയുള്ളു എന്നായിരുന്നു ഈ ക്രൂരന്റെ മറുപടി.

Categories: Breaking News, Middle East

About Author