തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു”

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു”

തലവെട്ടുന്നതിനു മുമ്പ് 4 കുട്ടികള്‍ പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു”
മൊസൂള്‍ ‍: ഇസ്ളാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ മുമ്പില്‍ നിന്നുകൊണ്ട് ആ നാലു ക്രിസ്ത്യന്‍ കുട്ടികള്‍ ധീരമായി പറഞ്ഞു “ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു, ഞങ്ങള്‍ യേശുവിനെയാണ് അനുഗമിക്കുന്നത്”.

 

രോക്ഷാകുലരായ തീവ്രവാദികള്‍ നിമിഷങ്ങള്‍ക്കകം ആ കുരുന്നുകളുടെ തല അറുത്തു. കര്‍ത്താവിനുവേണ്ടി വാളിനു മുമ്പില്‍ ധീരമായി നിന്ന ആ കുരുന്നുകള്‍ പറുദീസയില്‍ എത്തുവാനിടയായി. ഇറാക്കില്‍ ബാഗ്ദാദിലെ ആംഗ്ളിക്കന്‍ പുരോഹിതന്‍ ആന്‍ഡ്രു വൈറ്റ് ഈ ദാരുണ സംഭവം ഒരു ടിവിക്കുവേണ്ടി വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

 

ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ഇറാക്കിലെ ക്രൈസ്തവരെ വേട്ടയാടിയപ്പോള്‍ 4 ക്രൈസ്തവ ആണ്‍കുട്ടികളെ സമീപിക്കുകയുണ്ടായി. 4 പേരും 15 വയസ്സില്‍ത്താഴെ പ്രായമുള്ളവര്‍ ‍. അവരോട് ആയുധധാരികളായ തീവ്രവാദികള്‍ പറഞ്ഞു ”നിങ്ങള്‍ ഇസ്ളാം മതം സ്വീകരിക്കുക, മുഹമ്മദ് പ്രവാചകനെ അനുഗമിക്കുക, ഇല്ലാ എങ്കില്‍ മരിക്കുവാന്‍ തയ്യാറാകുക” നിഷ്ക്കളങ്കരായ ആ നാലു കുരുന്നുകള്‍ (ഇവരുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല) മറിച്ചൊന്നും ചിന്തിച്ചില്ല.

 

വാളുകള്‍ക്കും തോക്കുകള്‍ക്കും മുമ്പില്‍ ഇപ്രകാരം പറഞ്ഞു “ഇല്ലാ, ഞങ്ങള്‍ യേശുവിനെ സ്നേഹിക്കുന്നു, ഞങ്ങള്‍ യേശുവിനെ മാത്രമാണ് അനുഗമിക്കുന്നത്, യേശുവിനെ തള്ളുവാന്‍ സാദ്ധ്യമല്ല”. തീവ്രവാദികള്‍ക്ക് കോപം വന്നു. അവര്‍ നാലു കുട്ടികളുടെയും ശിരസ് അറുത്തു. ഈ സംഭവം നടക്കുമ്പോള്‍ മുതിര്‍ന്ന ഒരു ക്രൈസ്തവന്‍ പുരോഹിതനെ ഫോണില്‍ വിളിച്ചറിയിച്ചതാണീ വിവരം പുറത്തുവരാന്‍ കാരണം.

ആന്‍ഡ്രൂ വൈറ്റ് മദ്ധ്യ ഏഷ്യയിലെ ക്രൈസ്തവ മനുഷ്യാവകാശ പ്രവര്‍ത്തകനും ഫൌണ്ടേഷന്‍ ഫോര്‍ റിലീഫ് ആന്‍ഡ് റിക്കണ്‍സിലേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ നേതാവുമാണ്.

About Author