സുവിശേഷ പ്രവര്‍ത്തനം: യോര്‍ദ്ദാനില്‍ യു.എസ്. പാസ്റ്ററെ നാടുകടത്തി

സുവിശേഷ പ്രവര്‍ത്തനം: യോര്‍ദ്ദാനില്‍ യു.എസ്. പാസ്റ്ററെ നാടുകടത്തി

സുവിശേഷ പ്രവര്‍ത്തനം: യോര്‍ദ്ദാനില്‍ യു.എസ്. പാസ്റ്ററെ നാടുകടത്തി
അമ്മാന്‍ ‍: യോര്‍ദ്ദാന്റെ തലസ്ഥാന നഗരിയായ അമ്മാനില്‍ 16 വര്‍ഷക്കാലമായി സഭാ ശുശ്രൂഷ ചെയ്തുവന്ന അമേരിക്കന്‍ പാസ്റ്ററെ ഗവണ്മെന്റ് നാടുകടത്തി.

നവംബര്‍ 6ന് അമ്മാനിലെ ഗ്രെയ്സ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ജോഡി മില്ലറിനെയാണ് സ്വന്തം ചെലവില്‍ നാടുകടത്തിയത്. മില്ലറിന്റെ ഭാര്യ ജോര്‍ദ്ദിനില്‍ത്തന്നെ താമസം തുടരും. നവം. 4ന് ജോര്‍ദ്ദാനിലെ ജനറല്‍ ഇന്റലിജന്‍സ് വകുപ്പ് ഉദ്യോഗസ്ഥര്‍ മില്ലറിനെ കാണണമെന്ന് അറിയിച്ചിരുന്നു.

പ്രത്യേകം പറഞ്ഞ സ്ഥലത്ത് കാത്തിരുന്ന മില്ലറിനെ ജി.ഐ.ഡി. ഉദ്യോഗസ്ഥരെത്തി വിലങ്ങുവച്ച് കണ്ണുകള്‍ ബന്ധിച്ച് അറസ്റ്റു ചെയ്ത് ജയിലിലേക്കു കൊണ്ടുപോവുകയായിരുന്നു. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷം ഇദ്ദേഹത്തെ യു.എസ്-ലേക്കു പറഞ്ഞുവിട്ടു.

 

നവംബര്‍ 13ന് മില്ലറിന്റെ സഹശുശ്രൂഷകനായ പാസ്റ്റര്‍ മാജഡിനെയും ജി.ഐ.ഡി. അറസ്റ്റു ചെയ്തു. ഇദ്ദേഹം ഈജിപ്റ്റ് പൌരനാണ്. ഇദ്ദേഹത്തെ നവംബര്‍ 14ന് അര്‍ദ്ധരാത്രിയോടെ സ്വന്തം രാജ്യത്തേക്കു നാടുകടത്തി. ഇരുവരും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരികയായിരുന്നു.

 

ഈ കാരണത്താലാണ് നടപടിയെന്ന് ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു. ഇറാക്കിലും സിറിയയിലും ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് സിറിയയില്‍നിന്ന് 20,000 അഭയാര്‍ത്ഥികളും ഇറാക്കില്‍നിന്ന് 30,000 അഭയാര്‍ത്ഥികളും യോര്‍ദ്ദാനില്‍ അഭയം തേടിയിരുന്നു.

 

ഇവരില്‍ ചിലരെ പാസ്റ്റര്‍മാരായ മില്ലറും മാജഡും ഗ്രെയ്സ് സഭയും സഹായിച്ചിരുന്നു. 1 ലക്ഷം ഡോളര്‍ ഇവര്‍ക്കുവേണ്ടി ചിലവഴിച്ചിരുന്നു.

Categories: Breaking News, Middle East

About Author