ദരിദ്രരെ മറക്കരുതെന്ന് ജി-20 നേതാക്കളോട് പോപ്പ്

ദരിദ്രരെ മറക്കരുതെന്ന് ജി-20 നേതാക്കളോട് പോപ്പ്

ദരിദ്രരെ മറക്കരുതെന്ന് ജി-20 നേതാക്കളോട് പോപ്പ്

ബ്രിസ്ബെയ്ന്‍‍: ഓസ്ട്രേലിയായില്‍ ജി-20 സമ്മേളനം നടക്കാനിരിക്കെ ദരിദ്രരെ മറക്കരുതെന്ന് ലോക നേതാക്കളോട് ആവശ്യപ്പെടുന്ന പോപ്പിന്റെ കത്ത് പുറത്തുവന്നു.

 

ദരിദ്രരെ മറന്നാല്‍ പിന്നീട് ഖേദിക്കേണ്ടിവരുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ജി-20ന്റെ താല്‍ക്കാലിക അദ്ധ്യക്ഷനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായ ടോണി ആബട്ടിന് എഴുതിയ കത്തിലാണ് പോപ്പ് ഇത് വ്യക്തമാക്കിയത്.

 

പരസ്പരം സഹകരണം ഉറപ്പാക്കുക,  സാമ്പത്തിക വളര്‍ച്ച കൈവരിക്കുക, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നേതാക്കള്‍ ബ്രിസ്ബെയ്നില്‍ സമ്മേളിക്കുന്നത്. രാഷ്ട്രീയവും, സാങ്കേതികവുമായ കാര്യങ്ങള്‍ക്ക് അപ്പുറത്ത് അവശ ജനവിഭാഗങ്ങളെ മറക്കാതിരിക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.

 

ലോകത്ത് പട്ടിണിയും, പോഷകാഹാരക്കുറവും മൂലം കഷ്ടപ്പെടുന്ന നിരവധിപ്പേരുണ്ട്. തൊഴിലില്ലായ്മമൂലം യുവത്വം പ്രതിസന്ധിയിലാണ്, പോപ്പ് കത്തില്‍ പറയുന്നു. കത്തോലിക്കാ മതത്തില്‍ത്തന്നെ സമ്പന്നരും ദരിദ്രരുമുണ്ട്. ഈ വിടവ് പരിഹരിക്കാന്‍ പോപ്പ് എന്തു നടപടി എടുക്കുമെന്ന് കാത്തിരുന്നുകാണാം.

About Author

Related Articles