പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ്

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ്

പ്രസിഡന്റ് ഭരണകാലത്ത് ദിവസവും ബൈബിള്‍ വായിച്ചിരുന്നു. ജോര്‍ജ്ജ് ഡബ്ള്യു ബുഷ്
വാഷിംഗ്ടണ്‍ ‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് തനിക്ക് ദിവസവും ബൈബിള്‍ വായിക്കുന്ന ശീലം ഉണ്ടായിരുന്നതായി മുന്‍ യു.എസ്. പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ള്യു ബുഷ്.

 

ഞാന്‍ പ്രസിഡന്റ് പദവിയിലിരിക്കുമ്പോള്‍ അനേകം പ്രതിസന്ധികളും പ്രശ്നങ്ങളും നേരിട്ടിരുന്നു. ആ സമയങ്ങളില്‍ ദിവസവും ബൈബിള്‍ വായിക്കുമായിരുന്നു. ബൈബിളിലെ ഉപദേശങ്ങളും വിശ്വാസപ്രമാണങ്ങളും തന്നെ സ്വാധീനിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനങ്ങള്‍ പലതും സ്വതന്ത്രമായിരുന്നു. ജോര്‍ജ്ജ് ബുഷ് വെളിപ്പെടുത്തി.

 

യു.എസ്.-ലെ പ്രമുഖ ചില്ലറ വ്യാപാരസ്ഥാപനമായ ഹോബി ലോബി സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്റ്റീവ് ഗ്രീനും ബുഷും തമ്മില്‍ ചേര്‍ന്നു നടത്തുവാന്‍ പോകുന്ന ബൈബിള്‍ മ്യൂസിയത്തിന്റെ നിര്‍മ്മാണ കാര്യങ്ങളെക്കുറിച്ചു ഒരു കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചപ്പോഴായിരുന്നു ബുഷ് തന്റെ ബൈബിള്‍ വായനയെക്കുറിച്ച് പരാമര്‍ശിച്ചത്.

 

വാഷിംഗ്ടണ്‍ കേന്ദ്രീകരിച്ചാണ് ബൈബിള്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്. 2017ഓടുകൂടി മ്യൂസിയം തുറന്നു പ്രവര്‍ത്തിക്കുമെന്ന് സ്റ്റീവ് ഗ്രീന്‍ പറഞ്ഞു. പഴയ കാല ബൈബിള്‍ കോപ്പികളും ഒരുക്കിയിട്ടുണ്ട്.

 

രാജ്യത്തിന്റെ തലസ്ഥാന നഗരി ഇനി വിശ്വാസപ്രമാണത്തിന്റെ തലസ്ഥാന നഗരികൂടിയായിരിക്കുമെന്നും ബുഷ് പറഞ്ഞു. 2001-2009 കാലഘട്ടത്തിലായിരുന്നു ബുഷ് യു.എസ്. പ്രസിഡന്റായിരുന്നത്.

Categories: Global, Top News, USA

About Author