അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു

അമേരിക്കന്‍ മിഷനറിമാരെ വടക്കന്‍ കൊറിയ വിട്ടയച്ചു
പ്യോങ്യാങ്: വടക്കന്‍ കൊറിയയില്‍ മതപ്രചരണം നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്ത് ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ട രണ്ട് അമേരിക്കന്‍ മിഷനറിമാര്‍ക്ക് മോചനം.

വാഷിംഗ്ടണ്‍ സ്വദേശിയായ കെന്നത്ത് ബെയ് (44), കാലിഫോര്‍ണിയ സ്വദേശിയായ മാത്യു മില്ലര്‍ (24) എന്നിവര്‍ക്കാണ് മോചനം ലഭിച്ചത്. വടക്കന്‍ കൊറിയയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തിയതിന് കെന്നത്തിനെ 2012 നവംബറിലാണ് അറസ്റ്റു ചെയ്തത്.

ഇതേ പ്രവര്‍ത്തനത്തിന് മാത്യുവിനെ മെയ് 2013 ഏപ്രിലിലുമാണ് അറസ്റ്റു ചെയ്തത്. കെന്നത്തിന് 15 വര്‍ഷത്തെ തടവും മാത്യുവിന് 6 വര്‍ഷത്തെ തടവുമാണ് വിധിച്ചത്. ഇരുവരേയും 2014 മെയ് മാസത്തില്‍ ലേബര്‍ ക്യാമ്പില്‍ കഠിന ജോലികള്‍ക്കായി നിയോഗിച്ചു. ഇരുവരും അമേരിക്കയിലേക്കു തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലാണ്.

Categories: Breaking News, Top News, USA

About Author