ഇന്ത്യക്കാരായ 65 പേര്‍ നികുതി അടച്ചാല്‍ 9 കോടി ദരിദ്രര്‍ രക്ഷപെടും

ഇന്ത്യക്കാരായ 65 പേര്‍ നികുതി അടച്ചാല്‍ 9 കോടി ദരിദ്രര്‍ രക്ഷപെടും

ഇന്ത്യക്കാരായ 65 പേര്‍ നികുതി അടച്ചാല്‍ 9 കോടി ദരിദ്രര്‍ രക്ഷപെടും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 65 പേര്‍ വിചാരിച്ചാല്‍ 9 കോടി ദരിദ്രരുടെ പട്ടിണിമാറ്റാന്‍ കഴിയുമെന്ന് സന്നദ്ധ സംഘടയായ ഓക്സ്ഫാം.

 

ധനികരായ ഈ 65 പേര്‍ക്ക് ഒന്നര ശതമാനം സ്വത്ത് നികുതി ചുമത്തിയാല്‍ ആ പണംകൊണ്ട് 9 കോടി ജനങ്ങളെ ദയനീയ ദാരിദ്യ്രത്തില്‍നിന്നു കരകയറ്റാനാകുമെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോര്‍ട്ട്. 1990-കളില്‍ അതിസമ്പന്ന പട്ടികയില്‍ രണ്ടുപേര്‍മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 65 പേരുണ്ട്.

 

ഇവരുടെ മൊത്തം ആസ്തി കൂട്ടിയാല്‍ ഇന്ത്യയിലെ മുഴുവന്‍ പട്ടിണിയും മാറ്റാന്‍ വേണ്ടുന്നതിന്റെ ഇരട്ടിയാണ്. ഇന്ത്യയിലേക്കു വരുന്ന വിദേശ നിക്ഷേപത്തിന്റെ പകുതിയിലേറെയും നികുതി ഒഴിവാക്കാനുള്ള സുരക്ഷിത താവളമായി കരുതപ്പെടുന്ന രാജ്യങ്ങളിലൂടെ വരുന്നതാണെന്ന് ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. നിഷ അഗര്‍വാള്‍ പറഞ്ഞു.

Categories: India, Uncategorized

About Author