8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം

8 മണിക്കൂറില്‍ താഴെ ഉറങ്ങിയാല്‍ വിഷാദ രോഗത്തിനു സാദ്ധ്യതയെന്നു പഠനം ന്യുയോര്‍ക്ക്: ഉറക്കക്കുറവ് സാധാരണ മിക്ക ആളുകളേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്.

 

ദിവസവും 8 മണിക്കൂറില്‍ താഴെയുള്ള ഉറക്കം വിഷാദ രോഗത്തിലേക്കു നയിക്കുമെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. യു.എസിലെ ബിന്‍ഗാംട്ടണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍. ശരിയായ ഉറക്കം ലഭിക്കാത്ത വ്യക്തികളില്‍ അമിത ധ്യാനം, ആശങ്ക തുടങ്ങിയ ചിന്തകള്‍ കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

 

ഉറക്കക്കുറവ് വ്യക്തികളുടെ ഉയര്‍ന്ന ചിന്താഗതി നെഗറ്റീവ് ചിന്തകളിലേക്കു നയിക്കുന്നതിനും നിഷേധാത്മക സ്വഭാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. നെഗറ്റീവ് ചിന്താഗതി മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുന്നതിനും മറ്റുള്ളവര്‍ അകറ്റി നിര്‍ത്തുന്നതിനും കാരണമാകുന്നു. ബിഹേവിയര്‍ തെറാപ്പി ആന്‍ഡ് എക്സിപെരിമെന്റല്‍ സൈക്യാട്രി ജേണലിലാണ് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചിരിക്കുന്നത്.

Categories: Breaking News, Health

About Author

Related Articles