44 കാരന്റെ സാക്ഷ്യം: 25 വര്‍ഷം മുമ്പു നടത്തിയ കൊലപാതകം ഏറ്റു പറയാന്‍ യേശു പ്രേരിപ്പിച്ചു

44 കാരന്റെ സാക്ഷ്യം: 25 വര്‍ഷം മുമ്പു നടത്തിയ കൊലപാതകം ഏറ്റു പറയാന്‍ യേശു പ്രേരിപ്പിച്ചു

44 കാരന്റെ സാക്ഷ്യം: 25 വര്‍ഷം മുമ്പു നടത്തിയ കൊലപാതകം ഏറ്റു പറയാന്‍ യേശു പ്രേരിപ്പിച്ചു
കാലിഫോര്‍ണിയ: 25 വര്‍ഷം മുമ്പ് സംഘം ചേര്‍ന്നു യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം ഏറ്റു പറയുവാനും അനുതപിക്കുവാനും യേശുക്രിസ്തു നിരന്തരം പ്രേരിപ്പിച്ചതായി കൊലയാളിയുടെ കുറ്റ സമ്മതം.

 

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ശാസ്ത കൌണ്ടിയിലെ ബ്രയണ്‍ കെയ്ത്ത് ഹോക്കിന്‍സ് (44) എന്ന കൊലയാളിയുടെ സാക്ഷ്യമാണ് വാര്‍ത്തയായിരിക്കുന്നത്. 1993-ലാണ് കൊലപാതകം നടന്നത്. ബ്രയണും അന്നത്തെ കൂട്ടു പ്രതികളുമായ ഷന്നാ കള്‍വറും (46), ഇവരുടെ സഹോദരന്‍ കര്‍ട്ടിസ് കള്‍വും (45) ഇപ്പോള്‍ അറസ്റ്റു ചെയ്യപ്പെട്ട് ശാസ്ത കൌണ്ടി ജയിലില്‍ കഴിയുകയാണ്. മൂവരും ചേര്‍ന്ന് അന്ന് 20-കാരനായ ഫ്രാങ്ക് വെസ്ളി മക്അലാസ്റ്റര്‍ എന്ന യുവാവിനെ കൊലപ്പെടുത്തി പണം അപഹരിച്ച കേസിന്റെ ചുരുളാണ് ഇപ്പോള്‍ അഴിഞ്ഞിരിക്കുന്നത്.

 

ബ്രയണ്‍ 2018 ജനുവരി 9-ന് റെഡ്ഡിംഗിലെ ഒരു പ്രാദേശിക ടിവി ചാനലിലാണ് തന്റെ പഴയ അനുഭവ സാക്ഷ്യം വിവരിച്ചത്. കെ.ആര്‍ ‍.സി.ആര്‍ . ടിവി സ്റ്റുഡിയോയില്‍ താന്‍ ചെയ്ത കുറ്റവും അതിനുശേഷം കര്‍ത്താവ് തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റവും വിവരിച്ചു. പ്രതികള്‍ മൂവരും ചേര്‍ന്ന് പണം അപഹരിക്കാനായി ഫ്രാങ്ക് വെസ്ളിയെ കുത്തി കൊലപ്പെടുത്തി കാറില്‍ കയറ്റി കൊണ്ടുപോയി കോസ്റ്റ് കോ പാര്‍ക്കിലെ മരങ്ങള്‍ക്കിടയില്‍ തള്ളി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ പിടിക്കപ്പെട്ടില്ല. പക്ഷേ കര്‍ത്താവ് ഇടപെടുകയുണ്ടായി. തന്നോട് കുറ്റം ഏറ്റു പറയുവാനും അനുതപിക്കുവാനും യശു നിരന്തരം പ്രേരണ തന്നുകൊണ്ടിരുന്നു.

 

കഴിഞ്ഞ വര്‍ഷം താന്‍ മറ്റു പ്രതികളോടു ഈ വിവരം പറയുകയുണ്ടായി. ഫ്രാങ്കിന്റെ വീട്ടിലെത്തി കുറ്റ സമ്മതം നടത്തുവാന്‍ തീരുമാനിച്ചെന്ന് പറഞ്ഞപ്പോള്‍ അവര്‍ തിരസ്ക്കരിച്ചു. പക്ഷേ 2017 ഓഗസ്റ്റില്‍ ഫ്രാങ്കിന്റെ പിതാവ് മരിച്ചതായും അറിഞ്ഞു. താന്‍ യേശുക്രിസ്തുവിനോടു കൂടുതല്‍ അടുക്കുവാനിടയായി. ടെലിവിഷന്‍ സ്റ്റുഡിയോയില്‍ ക്യാമറയ്ക്കു മുന്നില്‍ ബ്രയണ്‍ കണ്ണുനീരോടെ തന്റെ പഴയ കുറ്റങ്ങള്‍ വിവരിച്ചു.

 

തുടര്‍ന്നു ഈ വിവരം ടെലികാസ്റ്റു ചെയ്തപ്പോള്‍ നാടു ഞെട്ടുവാനിടയായി. റെഡ്ഡിംഗ് പോലീസ് ഡിപ്പാര്‍ട്ടുമെന്റ് കൂടുതലന്വേഷിക്കുകയും ബ്രയണെ ചോദ്യം ചെയ്തപ്പോള്‍ താന്‍ കുറ്റം ഏറ്റു പറയുകയും ചെയ്തു. പിന്നീട് മറ്റു പ്രതികളെയും ബന്ധപ്പെട്ടു അവരെയും കസ്റ്റിയിലെടുത്തു. കേസ് നിയമപരമായി നടക്കേണ്ടതിനാല്‍ ബ്രയണും മറ്റു പ്രതികളും ഇപ്പോള്‍ ജയിലിലാണ്.

 

എന്നാലും ബ്രയണ്‍ കര്‍ത്താവിനെ സ്തുതിക്കുകയാണിപ്പോള്‍ ‍. ദൈവത്തിനു മുന്നില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും തന്റെ കുറ്റം ഏറ്റു പറഞ്ഞ് ക്ഷമ ലഭിച്ചതിനാല്‍ തന്റെ മനസ്സ് ഇപ്പോള്‍ സന്തോഷിക്കുകയാണെന്നും താന്‍ മുമ്പ് പാപിയും അന്ധനും ആയിരുന്നെന്നും ബ്രയണ്‍ സാക്ഷീകരിക്കുന്നു.

Categories: Breaking News, Top News

About Author