13 മക്കളോട് സ്വന്തം മാതാപിതാക്കള്‍ ചെയ്ത ക്രൂരത; ഒരു മുറിക്കുള്ളില്‍ വര്‍ഷങ്ങളോളം ചങ്ങലയിട്ടു പൂട്ടിയയിട്ടു

13 മക്കളോട് സ്വന്തം മാതാപിതാക്കള്‍ ചെയ്ത ക്രൂരത; ഒരു മുറിക്കുള്ളില്‍ വര്‍ഷങ്ങളോളം ചങ്ങലയിട്ടു പൂട്ടിയയിട്ടു

13 മക്കളോട് സ്വന്തം മാതാപിതാക്കള്‍ ചെയ്ത ക്രൂരത; ഒരു മുറിക്കുള്ളില്‍ വര്‍ഷങ്ങളോളം ചങ്ങലയിട്ടു പൂട്ടിയയിട്ടു
കാലിഫോര്‍ണിയ: അമേരിക്കയിലെ ഒരു ദമ്പതികള്‍ ചെയ്ത ക്രൂരത കണ്ടാല്‍ ആരുടെയും കണ്ണുകള്‍ നിറഞ്ഞുപോകും. അതും അവരുടെ സ്വന്തം മക്കളോട്.

 

ലോസ്ആഞ്ചലോസില്‍നിന്നും 95 കിലോമീറ്റര്‍ അകലെയുള്ള പെറിസ്സിയിലാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. 57 കാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍ ‍, ഭാര്യ ലൂയിസ് അന്ന ടര്‍പിന്‍ (49) എന്നീ ദമ്പതികളാണ് തങ്ങളുടെ 13 കുഞ്ഞുങ്ങളോട് ചെയ്ത ക്രൂരതയെത്തുടര്‍ന്ന് അറസ്റ്റിലായത്.

 

രണ്ടു വയസുളള കുട്ടി മുതല്‍ 29 വയസുള്ള കുട്ടിയെവരെ ഒരു മുറിക്കുള്ളില്‍ ആക്കി ചങ്ങലയില്‍ ബന്ധിച്ച് ആഹാരവും വെള്ളവും സമയത്തു നല്‍കാതെ വര്‍ഷങ്ങളോളം പൂട്ടിയിട്ടു വരികയായിരുന്നു. ഇവരുടെ തടവില്‍നിന്നും സാഹസികമായി രക്ഷപെട്ട 17കാരിയായ മകളാണ് വീട്ടിലെ ഇരുണ്ട തടവറയെക്കുറിച്ച് ലോകത്തെ അറിയിച്ചത്.

 

വീട്ടിലെ തടവറയില്‍നിന്നും അപ്രതീക്ഷിതമായി പുറത്തുവന്ന ഈ പെണ്‍കുട്ടി കയ്യില്‍ കരുതിയിരുന്ന മൊബൈല്‍ ഫോണില്‍നിന്നും 911 എന്ന നമ്പരുമായി ബന്ധപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ച പോലീസ് ഉടന്‍തന്നെ അന്വേഷിച്ച് സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന വീട്. കുട്ടികളില്‍ പലരേയും കട്ടിലിനോട് ചേര്‍ത്താണ് കെട്ടിയിട്ടിരുന്നത്.

 

ഈ കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം പട്ടിണി കോലത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉടന്‍തന്നെ എല്ലാവരേയും പുറത്തെത്തിച്ചു ആശുപരത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് മാതാപിതാക്കളെ പിടികൂടി ജയിലില്‍ അടച്ചിട്ടിരിക്കുകയാണ്. ഡേവിഡ് നേരത്തെ 1,40,000 ഡോളര്‍ ശമ്പളം നേടിയിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു.

 

ഭാര്യ വീട്ടമ്മയായും സേവനം ചെയ്തു വരികയായിരുന്നു.ഈ വീട്ടിലെ കുട്ടികളെക്കുറിച്ചും അജ്ഞാത വാസത്തെക്കുറിച്ചും അയല്‍വാസികള്‍ക്ക് അത്ര അറിവില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Categories: Breaking News, USA

About Author