സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു

സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു

സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥന; 7 എത്യോപ്യന്‍ ക്രൈസ്തവരെ അറസ്റ്റു ചെയ്തു
അഡിസ് അബാബ: എത്യോപ്യയില്‍ സര്‍ക്കാരിന് ശരിയായ രീതിയില്‍ ഭരിക്കാനുള്ള മനോഭാവം ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ച 7 ക്രൈസ്തവരെ പോലീസ് അറസ്റ്റു ചെയ്തു.

 

വടക്കു പടിഞ്ഞാറന്‍ നഗരമായ ചാഗ്നിയിലെ മെസറേത്ത് ക്രിസ്ത്യന്‍ ചര്‍ച്ചിലെ അംഗങ്ങളെയാണ് അറസ്റ്റു ചെയ്ത്. മലനിരകളുള്ള പ്രദേശമായ ഇവിടെ സുവിശേഷ വിഹിത ക്രൈസ്തവരോടു കാണിക്കുന്ന വിവേചനത്തില്‍ സര്‍ക്കാര്‍ മൌനം പാലിക്കുന്നതില്‍ സര്‍ക്കാരിനു ശരിയായ ദിശാബോധം നല്‍കുവാനായി ഒരു കൂട്ടം വിശ്വാസികള്‍ പരസ്യമായി ശബ്ദം ഉയര്‍ത്തി പ്രാര്‍ത്ഥിച്ചതിനെത്തുടര്‍ന്നു പോലീസ് ‘സര്‍ക്കാരിനെതിരെ പ്രാര്‍ത്ഥിച്ചു’ എന്നാരോപിച്ചായിരുന്നു അറസ്റ്റ്.

 

എത്യോപ്യയില്‍ നിരവധി പെന്തക്കോസ്തു സഭകളുണ്ട്. രാജ്യത്തെ 63 ശതമാനം വരുന്ന ആളുകള്‍ ക്രൈസ്തവരാണ്. ഇതില്‍ ഭൂരിപക്ഷവും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍സാണ്. എങ്കിലും സുവിശേഷ വിഹിത സഭകളുടെ വളര്‍ച്ച അതിവേഗം നടന്നുകൊണ്ടിരിക്കുന്നു.

 

രാജ്യത്ത് ചിലയിടങ്ങളില്‍ സുവിശേഷ വിഹിത സഭകള്‍ക്കെതിരെ നീക്കം നടന്നു വരുന്നുണ്ട്. വടക്കന്‍ സംസ്ഥാനമായ ടൈഗ്രെയില്‍ പുതിയ ഭരണഘടനാ നിയമം പരിഗണനയിലാണ്. ഇനി മുതല്‍ ഔദ്യോഗികമായി അംഗീകരിച്ച സഭകളുടെ പേരിലും അവയുടെ പരിസരത്തും മാത്രമെ സുവിശേഷ പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ പാടുള്ളു.

 

നിയമപരമായി അംഗീകാരം ലഭിക്കാത്ത, കെട്ടിടങ്ങള്‍ ഇല്ലാത്ത ചര്‍ച്ചുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ് ലക്ഷ്യം. 2018-ലെ ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ പീഢനത്തില്‍ ലോകത്ത് 50 രാഷ്ട്രങ്ങളില്‍ 29-ാം സ്ഥാനത്താണ് എത്യോപ്യ.

About Author