ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു

ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു

ക്യാന്‍സര്‍ കണ്ടെത്താന്‍ നാനോവയര്‍ ഉപകരണം കണ്ടുപിടിച്ചു
ടോക്യോ: ക്യാന്‍സര്‍ രോഗ നിര്‍ണ്ണയത്തിനു പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഗവേഷകര്‍ ‍. ക്യാന്‍സറിന്റെ സാന്നിദ്ധ്യം എളുപ്പത്തില്‍ തിരിച്ചറിയാന്‍ നാനോ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപകരണം വികസിപ്പിച്ചെടുത്തത് ജപ്പാനിലെ നഗോയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞന്മാരാണ്.

 

പുതുതായി വികസിപ്പിച്ച നാനോ വയര്‍ ഉപകരണം ഉപയോഗിച്ച് രോഗിയുടെ മൂത്ര പരിശോധനയിലൂടെ അര്‍ബുദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞന്‍ രാകയോ യസൂയ് അഭിപ്രായപ്പെടുന്നത്.

 

ശരീരത്തിലെ കോശങ്ങള്‍ വിവിധ സംവിധാനങ്ങളിലൂടെ പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ട്. കോശങ്ങളിലെ എക്സ്ട്രാ സെല്ലുലാര്‍ വെഡിക്കിള്‍സ്
(ഇ.വി.) എന്ന ഘടകമാണ് ശരീരത്തിന്റെ എല്ലാ അവയവങ്ങളിലൂടെയും സഞ്ചരിച്ച് പരസ്പരം ആശയ വിനിമയം നടത്തുന്നത്.

 

ഇത്തരത്തിലുള്ള ഇ.വി. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ക്യാന്‍സര്‍ രോഗമുണ്ടോയെന്ന് അറിയാനാകും. ഇ.വി. മോളിക്യൂളുകളുടെ കൂട്ടം മൈക്രോ ആര്‍ ‍.എന്‍ ‍.സിയില്‍ സജീവമായിരിക്കും.
മൈക്രോ ആര്‍ ‍.എന്‍ ‍.എ കള്‍ അര്‍ബുദത്തെ കണ്ടെത്താന്‍ സഹായിക്കും.

 

എന്നാല്‍ രോഗബാധിതരുടെ മൂത്രത്തില്‍ 0.01 ശതമാനം മാത്രമാണ് റൈബോ ന്യൂക്ലിക് ആസിഡിന്റെ സാന്നിദ്ധ്യമുണ്ടാകുക. ഇത്രയും കുറഞ്ഞ അളവിലുള്ള ഘടകത്തെ കണ്ടെത്തുന്നതിനാണ് നാനോ വയര്‍ ഉപകരണം പ്രയോജനകരമാകുന്നത്.

 

ശരീരത്തില്‍ ക്യാന്‍സര്‍ ബാധയുണ്ടായാല്‍ നിലവില്‍ ആ ഭാഗത്തുള്ള കോശങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്. അപൂര്‍വ്വമായി രക്ത പരിശോധനയിലൂടെയും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനാകും. എന്നാല്‍ നാനോ വയര്‍ ഉപകരണമുപയോഗിച്ച് ഒരു വ്യക്തിയുടെ മൂത്രം മാത്രം പരിശോധിച്ച് രോഗം കണ്ടെത്താനാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Categories: Breaking News, Health, Top News

About Author