യെരുശലേമിലെ പുതിയ റെയില്‍വേസ്റ്റേഷനു ട്രംപിന്റെ പേര് നല്‍കുമെന്ന് യിസ്രായേല്‍

യെരുശലേമിലെ പുതിയ റെയില്‍വേസ്റ്റേഷനു ട്രംപിന്റെ പേര് നല്‍കുമെന്ന് യിസ്രായേല്‍

യെരുശലേമിലെ പുതിയ റെയില്‍വേസ്റ്റേഷനു ട്രംപിന്റെ പേര് നല്‍കുമെന്ന് യിസ്രായേല്‍
യെരുശലേം: യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാന നഗരിയായി അംഗീകരിച്ചു പ്രഖ്യാപനം നടത്തിയ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നത് യിസ്രായേല്‍ അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.

 

യെരുശലേമിന്റെ പടിഞ്ഞാറന്‍ മതിലില്‍നിന്നും അധികം അകലെയല്ലാതെ പുതിയതായി നിര്‍മ്മിക്കുന്ന റെയില്‍വേസ്റ്റേഷന് ട്രംപിന്റെ പേര് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് യിസ്രായേല്‍ ഗതാഗത മന്ത്രി യിസ്രാല്‍ കറ്റ്സ് അറിയിച്ചു.

 

റെയില്‍വേസ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.5 ബില്യണ്‍ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. ടെല്‍ അവീവ് മുതല്‍ യെരുശലേം വരെ നീണ്ടു കിടക്കുന്ന റെയില്‍വേ പാതയുടെ നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി അറിയിച്ചു.

 

യിസ്രായേലിന്റെ തലസ്ഥാനം ടെല്‍ അവീവില്‍നിന്നും യെരുശലേമിലേക്കു മാറ്റുമെന്ന് നിക്സണ്‍ മുതലുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതിനായി നിയമ നിര്‍മ്മാണം നടത്തുകയും ചെയ്തു. എന്നാല്‍ ട്രംപ് മാത്രമാണ് ആ വാഗ്ദാനം നിറവേറ്റാന്‍ ധീരമായ നടപടി സ്വീകരിച്ചതെന്ന് യിസ്രായേല്‍ വിശ്വസിക്കുന്നു.

 

അമേരിക്കയുടെ എംമ്പസി യെരുശലേമിലേക്കു മാറ്റാന്‍ തീരുമാനിച്ചതോടെ പത്തോളം രാഷ്ട്രങ്ങള്‍ തങ്ങളുടെ എംമ്പസികള്‍ യെരുശലേമിലേക്കു മാറ്റുമെന്നു പ്രഖ്യാപിച്ചു.

Categories: Breaking News, Middle East

About Author