ആണ്ട് അവസാന ആരാധന കഴിഞ്ഞു മടങ്ങിയ വിശ്വാസികള്‍ക്കു നേരെ വെടിവെച്ചു, 16 മരണം

ആണ്ട് അവസാന ആരാധന കഴിഞ്ഞു മടങ്ങിയ വിശ്വാസികള്‍ക്കു നേരെ വെടിവെച്ചു, 16 മരണം

ആണ്ട് അവസാന ആരാധന കഴിഞ്ഞു മടങ്ങിയ വിശ്വാസികള്‍ക്കു നേരെ വെടിവെച്ചു, 16 മരണം
റിവേഴ്സ്: നൈജീരിയായില്‍ വര്‍ഷാവസാന സഭാ ആരാധനാ യോഗം കഴിഞ്ഞു മടങ്ങിയ വിശ്വാസികള്‍ക്കു നേരെ നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

എണ്ണ കമ്പനികളുടെ നാടായ റിവേഴ്സ് സ്റ്റേറ്റിന്റെ തലസ്ഥാന നഗരിയായ പോര്‍ട്ട് ഹാര്‍കോര്‍ട്ടിനു 50 മൈല്‍ അകലെയുള്ള ഒമുകു നഗരത്തിലാണ് പുതുവര്‍ഷ ദിവസം പുലര്‍ച്ചെ ആക്രമണം നടന്നത്.

 

ഒരു പ്രാദേശിക ചര്‍ച്ചിലെ ആണ്ട് അവസാന യോഗത്തിനുശേഷം പുലര്‍ച്ചെ 12.30ന് വിശ്വാസികള്‍ വീടുകളിലേക്കു പോകുമ്പോള്‍ രണ്ടു സ്ഥലങ്ങളിലായി തോക്കുധാരികളായ ഒരു സംഘം അക്രമികള്‍ വിശ്വാസികള്‍ക്കു നേരെ വെടിവെയ്ക്കുകയായിരുന്നു.

16 വിശ്വാസികള്‍ മരിച്ചു പരിക്കേറ്റ 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.

 

പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആഘോഷങ്ങള്‍ നാട്ടില്‍ നടക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുന്ന ശബ്ദം സമീപവാസികള്‍ ആദ്യം തിരിച്ചറിഞ്ഞില്ല. കൂട്ട നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. വെടിവെച്ചശേഷം അക്രമികള്‍ രക്ഷപെട്ടു.

 

സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണെന്നും ആക്രമണത്തിനു പിന്നിലെ വസ്തുത ഉടന്‍ കണ്ടുപിടിച്ച് പ്രതികളെ അറസ്റ്റു ചെയ്യുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.എസ്.പി. ഓഫീസര്‍ നമദി ഒമേനി പറഞ്ഞു.

Categories: Breaking News, Top News

About Author