യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു

യെരുശലേം ദൈവാലയത്തിന്റെ കീഴില്‍ പുതിയ സിനഗോഗ് നിര്‍മ്മിച്ചു യെരുശലേം: യിസ്രായേല്‍ മൂന്നാം യെരുശലേം ദൈവാലയം പണിയുവാനുള്ള തയ്യാറെടുപ്പിനിടയില്‍ പുതിയ ഒരു സിനഗോഗ് പണിതു പ്രാര്‍ത്ഥന ആരംഭിച്ചു.

 

യെരുശലേം ദൈവാലയ നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുവാനുള്ള നടപടികള്‍ യെഹൂദന്മാര്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും ആഗ്രഹിക്കുമ്പോഴും ദൈവാലയം നിലനിന്നിരുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചുതന്നെയാണ് സിനഗോഗും നിര്‍മ്മിച്ചത്. 12 വര്‍ഷത്തെ പ്രവര്‍ത്തന ഫലമായാണ് സിനഗോഗിന്റെ പണി പൂര്‍ത്തീകരിച്ചത്.

 

ഇതിനായി 50 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. സിനഗോഗിന്റെ ചുമതല ഇപ്പോള്‍ വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് ഫൌണ്ടേഷനാണ്. ദൈവാലയം നഷ്ടപ്പെട്ട യെഹൂദന്മാര്‍ നൂറ്റാണ്ടുകളായി തങ്ങളുടെ പ്രാര്‍ത്ഥനാ വേദിയായി ഉപയോഗിച്ചു വരുന്നത് യെരുശലേമിന്റെ പടിഞ്ഞാറേ മതിലാണ്.

 

ഇവിടെയാണ് സിനഗോഗ് നിര്‍മ്മിച്ച് ആരാധന ആരംഭിച്ചത്. പുരാതനത്വവും ആധുനികതയും സമ്മിശ്രമായി കൂട്ടിയിണച്ചുകൊണ്ടുള്ള ശൈലിയിലാണ് സിനഗോഗിന്റെ നിര്‍മ്മാണെന്ന് വെസ്റ്റേണ്‍ വാള്‍ ഹെറിറ്റേജ് ഫൌണ്ടേഷന്‍ വക്താവ് പറഞ്ഞു.

 

പുതിയ സിനഗോഗില്‍ അള്‍ത്താരയുമുണ്ട്. സീറ്റിംഗ് അറേഞ്ചുമെല്ലാം തടികൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ബഞ്ചുകളുണ്ട്.

Categories: Breaking News, Middle East

About Author