ബൈബിളിലെ ജലപ്രളയകാലത്തെ മരക്കുറ്റി കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ ജലപ്രളയകാലത്തെ മരക്കുറ്റി കണ്ടെത്തിയതായി ഗവേഷകര്‍

ബൈബിളിലെ ജലപ്രളയകാലത്തെ മരക്കുറ്റി കണ്ടെത്തിയതായി ഗവേഷകര്‍
വിസ്കോണ്‍സില്‍ ‍: ബൈബിളില്‍ നോഹയുടെ കാലത്ത് നടന്ന മഹാ ജലപ്രളയ കാലത്ത് ഭൂമിയില്‍ നിലനിന്നിരുന്ന വൃക്ഷങ്ങളുടെ അവശിഷ്ടം ആന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി.

 

അമേരിക്കയിലെ വിസ്കോണ്‍സില്‍ ‍-മില്‍വോക്കി സര്‍വ്വകലാശാലയിലെ പാലിയന്തോളജിസ്റ്റായ എരിഖ് ഗുല്‍ബ്രാന്‍സന്റെ നേതൃത്വത്തില്‍ ആന്റാര്‍ട്ടിക്കയിലെ ട്രാന്‍സന്റാര്‍ട്ടിക് മലനിരയിലാണ് മരക്കുറ്റിയും അതോടൊപ്പം ഇലകൊഴിഞ്ഞ കൊമ്പുകളും കണ്ടെടുത്തത്.

 

മനുഷ്യവാസമില്ലാതിരുന്ന ഈ പ്രദേശത്ത് മരത്തിന്റെ ഫോസില്‍ കണ്ടെടുക്കാന്‍ ഗവേഷകര്‍ വളരെ കഠിനാദ്ധ്വാനം നടത്തേണ്ടിവന്നു. 280 മില്യണ്‍ വര്‍ഷം മുമ്പ് നിലനിന്നിരുന്ന വൃക്ഷത്തിന്റെ ഫോസിലാണ് കണ്ടെടുത്തതെന്ന് ഗുല്‍ബ്രാന്‍സനും സഹപ്രവര്‍ത്തകന്‍ ജോണ്‍ ഇസ്ബെല്ലും അഭിപ്രായപ്പെടുന്നു.

 

1910-12 കാലഘട്ടം മുതലേ ആളുകള്‍ അന്റാര്‍ട്ടിക്കയില്‍ ഫോസിലുകള്‍ കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നതായി റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്കോട്ട് അഭിപ്രായപ്പെട്ടതായി ഗുല്‍ബ്രന്‍സന്‍ പറയുന്നു. 260 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്ന വൃക്ഷങ്ങള്‍ ഉണ്ടായിരുന്നതായി നേരത്തെ ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഗവേഷണം നടത്തിയ മലമേഖലയില്‍ 20 മീറ്റര്‍ മുതല്‍ 40 മീറ്റര്‍ വരെ ഉയരമുള്ള വൃക്ഷങ്ങള്‍ നിലനിന്നിരുന്നതായി കരുതാമെന്ന് ഗുല്‍ബ്രാന്‍സന്‍ പറഞ്ഞു.

 

ധ്രുവപ്രദേശ വനമേഖലയായ ഇവിടെ ആഗോള ജലപ്രളയത്തോടനുബന്ധിച്ചു നടന്ന കൂട്ട വംശനാശത്തില്‍ വൃക്ഷങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടയതാണെന്ന് ഗവേഷകര്‍ പറയുന്നു. ഗവേഷണത്തിനു നേതൃത്വം നല്‍കിയ ടീമില്‍ അമേരിക്ക, ജര്‍മ്മനി, അര്‍ജന്റീന, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരും പങ്കെടുത്തിരുന്നു. മരക്കഷണങ്ങള്‍ കണ്ടെടുത്ത സ്ഥലത്ത് ഹെലികോപ്റ്ററില്‍ സാഹസികമായി എത്തിയാണ് ഗവേഷണം നടത്തിയത്.

 

അന്റാര്‍ട്ടിക്കയില്‍നിന്നും കണ്ടെടുത്ത വൃക്ഷത്തിന്റെ ഫോസിലുകള്‍ ബൈബിളിലെ മഹാജലപ്രളയ ചരിത്രത്തിന്റെ നേര്‍ക്കാഴ്ചയുടെ സാക്ഷ്യപത്രമാണ് വിളിച്ചോതുന്നതെന്ന് പ്രമുഖ ഭൂഗര്‍ഭ ശാസ്ത്രജ്ഞനും ക്രിസ്ത്യാനിയുമായ ഡോ. ടിം ക്ലാരി അഭിപ്രായപ്പെടുന്നു.

Categories: Breaking News, Middle East

About Author