ഈ നൂറ്റാണ്ടിന്റെ ഒടുവില്‍ കടല്‍ വലിയൊരു കരഭാഗത്തെ വിഴുങ്ങും

ഈ നൂറ്റാണ്ടിന്റെ ഒടുവില്‍ കടല്‍ വലിയൊരു കരഭാഗത്തെ വിഴുങ്ങും

ഈ നൂറ്റാണ്ടിന്റെ ഒടുവില്‍ കടല്‍ വലിയൊരു കരഭാഗത്തെ വിഴുങ്ങും ന്യുയോര്‍ക്ക്: ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയെ കാത്തിരിക്കുന്നത് വലിയ ഒരു ദുരന്തമായിരിക്കുമെന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

ആഗോള താപനത്തിന്റെ പരിണിത ഫലമായി കൂറ്റന്‍ മഞ്ഞുപാളികള്‍ ഉരുകുന്നതുമൂലം സമുദ്രം കരയിലേക്കു കയറിക്കൊണ്ടിരിക്കുകയാണെന്നും 2100-ഓടെ സമുദ്ര നിരപ്പ് ഒന്നര മീറ്റര്‍ വര്‍ദ്ധിച്ച് വലിയൊരു കരഭാഗത്തെ മുക്കിക്കളയുമെന്നും എര്‍ത്ത് ഫ്യൂച്ചര്‍ ജോണല്‍ പുറത്തുവിട്ട പഠനത്തില്‍ വ്യക്തമാക്കുന്നു.

 

15.3 കോടി മനുഷ്യരുടെ ആവാസവ്യവസ്ഥയെ പാടെ നശിപ്പിക്കുന്നതായിരിക്കും ഈ വന്‍ വേലിയേറ്റം. ഇനിയുള്ള വര്‍ഷങ്ങളില്‍ ആന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുപാളികള്‍ കൂട്ടിയിടിക്കുമെന്നും അതുമൂലം സമുദ്ര ജലം വന്‍തോതില്‍ ഉയര്‍ന്നു പൊങ്ങുമെന്നും ഇത് വര്‍ണ്ണനാതീതമായ മഹാദുരന്തത്തിലേക്കു വഴി വെയ്ക്കുമെന്നും ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നു.

 

റഡ്ജര്‍സ്, പ്രിന്‍സ്റ്റണ്‍ ‍, ഫാര്‍വഡ് തുടങ്ങിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനത്തിനു നേതൃത്വം വഹിച്ചത്.

Categories: Breaking News, Top News

About Author

Related Articles