ക്രൈസ്തവ സംഘടനകള്‍ അടക്കം 27 ചാരിറ്റി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ക്രൈസ്തവ സംഘടനകള്‍ അടക്കം 27 ചാരിറ്റി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം

ക്രൈസ്തവ സംഘടനകള്‍ അടക്കം 27 ചാരിറ്റി ഗ്രൂപ്പുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ക്രൈസ്തവ സംഘടനകളടക്കം 27 ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

 

90 ദിവസങ്ങള്‍ക്കകം ഈ സംഘടനകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളായ ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം പരിധിവിടുന്നുവെന്നും ശരിയായ നിയമ വ്യവസ്ഥ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും തലാല്‍ ചൌധരിയുടെ ഓഫീസില്‍നിന്നുമുള്ള ഉത്തരവില്‍ പറയുന്നത്.

 

വിലക്കേര്‍പ്പെടുത്തിയ സംഘടനയില്‍ ഏറ്റവും പ്രമുഖമായ സംഘടന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ വേള്‍ഡ് വിഷനും ഉള്‍പ്പെടും. വേള്‍ഡ് വിഷന്‍ 2015 മുതല്‍ പാക്കിസ്ഥാനില്‍ 8,00,000 ഓളം കുട്ടികള്‍ക്ക് സഹായ ഹസ്തങ്ങള്‍ നീട്ടുകയുണ്ടായി.

 

രാജ്യത്തെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും ആഹാരം, വസ്ത്രം, വിദ്യാഭ്യാസം ചെയ്യുവാനുള്ള സാഹചര്യം, സംരക്ഷണം, ആരോഗ്യ പരിപാലനം, വരുമാനം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗം, താമസ സൌകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഉത്തരവ് തങ്ങളെ ഞെട്ടിച്ചുവെന്ന് സംഘടന അറിയിച്ചു.

Categories: Breaking News, Global, Top News

About Author

Related Articles