യെരുശലേമിലേക്കു എംബസി മാറ്റുമെന്നു ഗ്വാട്ടിമലയും

യെരുശലേമിലേക്കു എംബസി മാറ്റുമെന്നു ഗ്വാട്ടിമലയും

യെരുശലേമിലേക്കു എംബസി മാറ്റുമെന്നു ഗ്വാട്ടിമലയും
ടെല്‍അവീവ്: യിസ്രായേലിന്റെ തലസ്ഥാന നഗരിയായ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന തങ്ങളുടെ എംമ്പസി യെരുശലേമിലേക്കു മാറ്റുമെന്ന് അദ്ധ്യ അമേരിക്കന്‍ രാഷ്ട്രമായ ഗ്വാട്ടിമല പ്രഖ്യാപിച്ചു.

 

യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും യു.എസ്. എംമ്പസി ടെല്‍ അവീവില്‍നിന്നു യെരുശലേമിലേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയില്‍ ലോകം സമ്മിശ്ര പ്രതികരണം നടത്തുകയും, യു.എസിനെതിരെ മുസ്ളീങ്ങളും പ്രമുഖ രാജ്യങ്ങളും കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് ഗ്വാട്ടിമല യിസ്രായേലിനു പിന്തുണയുമായി രംഗത്തു വന്നത്.

 

യിസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള സംഭാഷണത്തെത്തുടര്‍ന്നാണ് എംമ്പസി മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ഗ്വാട്ടിമല പ്രസിഡന്റ് ജിമ്മി മൊറാലസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ട്രംപിന്റെ യെരുശലേം പ്രഖ്യാപനത്തെ അനുകൂലിച്ച് യു.എന്‍ ‍. പൊതുസഭയില്‍ വോട്ടു ചെയ്ത 9 രാജ്യങ്ങളിലൊന്നാണ് ഗ്വാട്ടിമല. 128 അംഗ രാജ്യങ്ങള്‍ അമേരിക്കയ്ക്കെതിരെ വോട്ടു ചെയ്യുകയുണ്ടായി.

Categories: Breaking News, Global, USA

About Author