യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍

യെരുശലേം പ്രഖ്യാപനം: അമേരിക്കയെ തള്ളി യു.എന്‍ ‍; യു.എന്നിനെ പാടെ തള്ളി യിസ്രായേല്‍
ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചു നടത്തിയ പ്രഖ്യാപനത്തിനെതിരെ ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി.

 

ഡിസംബര്‍ 21-ന് വ്യാഴാഴ്ച നടന്ന ജനറല്‍ അസ്സംബ്ലിയുടെ അടിയന്തിര യോഗത്തിലാണ് അമേരിക്കയുടെ നടപടിയെ യു.എന്‍ വോട്ടിനിട്ട് തള്ളിയത്. അമേരിക്കയ്ക്കെതിരായ പ്രമേയം ഒമ്പതിനെതിരെ 128 വോട്ടുകള്‍ക്കാണ് പാസായത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും സ്വമേധയാ വിട്ടുനിന്നു.

 

പ്രമേയത്തെ ഇന്ത്യയും അനുകൂലിച്ചു. എന്നാല്‍ യെരുശലേമിനെ യിസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിയെ വോട്ടിനിട്ട് പരാജയപ്പെടുത്തിയ യു.എന്‍ നടപടി അംഗീകരിക്കില്ലെന്ന് യിസ്രായേല്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസാണ് ഈ വിവരെ വ്യക്തമാക്കിയത്. ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്നും ഈ വിഷയത്തില്‍ യിസ്രായേലിനൊപ്പം നിന്ന മറ്റു രാജ്യങ്ങളോട് നന്ദിയുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

 

ന്യുയോര്‍ക്കിലെ യു.എന്‍ ‍. ആസ്ഥാനത്തു നടന്ന അടിയന്തിര യോഗത്തില്‍ 193 അംഗ പൊതുസഭയില്‍ 21 രാജ്യങ്ങള്‍ പങ്കെടുത്തില്ല. പ്രമേയത്തെ എതിര്‍ത്ത അമേരിക്കയ്ക്കൊപ്പം നിന്നത് അയര്‍ലണ്ട്, ഹോണ്ടുറാസ്, ഗ്വാട്ടമല, നഊറു, പലാവു, ടോഗോ, മൈ ക്രൊനേഷ്യ എന്നീ രാജ്യങ്ങളാണ്.

 

എന്നാല്‍ പല വിഷയത്തിലും അമേരിക്കയ്ക്കൊപ്പം നില്‍ക്കുന്ന പ്രമുഖ രാഷ്ട്രങ്ങളായ ഇംഗ്ളണ്ട്, ജര്‍മ്മിനി, ഫ്രാന്‍സ്, നെതര്‍ലന്റ്, ഗ്രീസ്, ബ്രസ്സീല്‍ ‍, ഓസ്ട്രേലിയ, കാനഡ, പോളണ്ട് ചെക്ക് റിപ്പബ്ളിക്ക്, ഭൂട്ടാന്‍ മുതലായ രാഷ്ട്രങ്ങള്‍ തന്ത്രപരമായ നിലപാടാണ് എടുത്തത്. ഇവര്‍ വോട്ടെടുപ്പില്‍നിന്നും വിട്ടു നിന്നു.

യു.എന്‍ പ്രമേയം പാസ്സാക്കിയതില്‍ യിസ്രായേലിന്റെ അംബാസിഡര്‍ ഡാനി ഡാനോണ്‍ നിശ്ശിതമായി വിമര്‍ശിച്ചു. മോശം തീരുമാനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ” യെരുശലേം യിസ്രായേലിന്റെ വിശുദ്ധ സ്ഥലമാണ് ഇത് ആര്‍ക്കും നിഷേധിക്കാനാവില്ല.

3000 വര്‍ഷങ്ങള്‍ക്കു മുമ്പ് യിസ്രായേലിന്റെ രാജാവായിരുന്ന ദാവീദ് രാജാവ് യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചിരുന്നു; എഡി 67-ല്‍ നിര്‍മ്മിച്ച ഒരു നാണയത്തില്‍ ‘സീയോന്റെ സ്വാതന്ത്ര്യം’ എന്നു ആലേഖനം ചെയ്തിരിക്കുന്നതു കാണാം.

 

ഇത് രണ്ടാം യെരുശലേം ദൈവാലയം സ്ഥിതി ചെയ്തിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണെന്നും, അങ്ങനെ യെഹൂദന്മാര്‍ക്ക് യെരുശലേമുമായി പുരാതനമായ ആത്മബന്ധമാണുള്ളത്” എന്നും ഡാനി പറഞ്ഞു. ഡിസംബര്‍ 6-നായിരുന്നു ഡൊണാള്‍ഡ് ട്രംപ് യെരുശലേമിനെ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

Categories: Breaking News, Global, USA

About Author

Related Articles