യെരുശലേമിലെങ്ങും ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍

യെരുശലേമിലെങ്ങും ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍

യെരുശലേമിലെങ്ങും ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ എന്നെഴുതിയ കൂറ്റന്‍ ബാനറുകള്‍
യെരുശലേം: യെരുശലേമിനെ യിസ്രായേലിന്റെ തലസ്ഥാന നഗരമായി അമേരിക്ക അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചരിത്ര പ്രാധാന്യമേറിയ പ്രഖ്യാപനത്തിനുശേഷമുള്ള യിസ്രായേലിന്റെ ആഘോഷങ്ങള്‍ക്ക് ശമനമുണ്ടായിട്ടില്ല.

 

യെഹൂദ ജനം ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നതിനോടൊപ്പം ട്രംപിനെ ആദരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ്. യെരുശലേം നഗരം മുഴുവനും ‘ദൈവം ട്രംപിനെ അനുഗ്രഹിക്കട്ടെ!’ എന്നെഴുതിയ കൂറ്റന്‍ ഫ്ളെക്സ് ബാനറുകള്‍കൊണ്ട് നിറയപ്പെട്ടു കഴിഞ്ഞു.

 

സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കു മുമ്പിലും, സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മുമ്പിലും, വീടുകളിലും, ഓഫീസുകളിലും, തെരുവോരങ്ങളിലും ബസ്സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലും ഒട്ടകങ്ങളുടെ ദേഹത്തുമൊക്കെ ഇത്തരം ബാനറുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ യെഹൂദന്മാര്‍ മത്സരിക്കുകയാണ്.

 

‘ദൈവം അനുഗ്രഹിക്കട്ടെ! യെരുശലേം ഡിസി (ഡേവിഡ്സ് ക്യാപിറ്റല്‍ ‍) മുതല്‍ വാഷിംഗ്ടണ്‍ ഡിസി വരെ’ എന്നെഴുതിയ ബാനറുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ ബാനര്‍ ക്യാമ്പെയ്നിന്റെ പ്രധാന സംഘാടകന്‍ പ്രമുഖ സുവിശേഷകനും എഴുത്തുകാരനുമായ മൈക്ക് ഇവാന്‍സാണ്. യെരുശലേമിലെ ഫ്രണ്ട്സ് ഓഫ് സയോണ്‍ മ്യൂസിയത്തിന്റെ സ്ഥാപകനാണ് ഇവാന്‍സ്.

 

ഒരു ക്രിസ്ത്യാനി എത്രത്തോളം യെഹൂദ ജനത്തിനു പിന്തുണ കൊടുക്കുവാന്‍ സാധിക്കും എന്നത് ബാനര്‍ ക്യാമ്പയ്നിലൂടെ കാണിച്ചുകൊണ്ടിരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു. ചരിത്രത്തില്‍ ഇന്നുവരെയും ഒരു യു.എസ്. പ്രസിഡന്റും ഇത്രമാത്രം യിസ്രായേലിനെ സഹായിച്ചിട്ടില്ലെന്നും യഹൂദ ജനത്തിനൊപ്പം ധൈര്യമായി നില്‍ക്കുവാന്‍ ട്രംപിനു സാധിക്കുമെന്നും ഇവാന്‍സ് പറഞ്ഞു.

 

ബാബിലോണ്യ പ്രവാസത്തിനുശേഷം യിസ്രായേല്‍ മക്കള്‍ക്ക് യിസ്രായേലിലേക്കു മടങ്ങിവന്നു യെരുശലേം ദൈവാലയം പുതുക്കി പണിയുവാനുള്ള സഹായവും പിന്തുണയും പേര്‍ഷ്യന്‍ രാജാവായ സൈറസ് നല്‍കിയതുപോലുള്ള സഹായവും പിന്തുണയുമാണ് ഇപ്പോള്‍ ട്രംപില്‍നിന്നും ഉണ്ടായതെന്നും അദ്ദേഹം ബൈബിള്‍ ചരിത്രം പരാമര്‍ശിച്ച് ഓര്‍പ്പിക്കുന്നു.

Categories: Breaking News, Middle East

About Author