യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു

യെരുശലേം പ്രഖ്യാപനം: ക്രൈസ്തവ നേതാക്കള്‍ ട്രംപിനെ ഓഫീസിലെത്തി ആദരിച്ചു
വാഷിംഗ്ടണ്‍ ‍: യെരുശലേം യിസ്രായേലിന്റെ തലസ്ഥാന നഗരമായി അംഗീകരിച്ചതില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ട് യു.എസിലെ പ്രമുഖ സുവിശേഷ വിഹിത സഭാ നേതാക്കള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഓഫീസിലെത്തി ആദരിക്കുകയും ട്രംപിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു.

 

ഡിസംബര്‍ 11-നു തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം വൈറ്റ് ഹൌസിലെ പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസിലെത്തി നേതാക്കള്‍ ട്രംപിനെ അഭിനന്ദിക്കുകയും ‘സീയോന്റെ സുഹൃത്തുക്കള്‍ ‍’ എന്ന പേരിലുള്ള അവാര്‍ഡും നല്‍കി ആദരിക്കുകയുമുണ്ടായി.

 

തുടര്‍ന്നു എല്ലാവരും ചേര്‍ന്നു ട്രംപിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. ഫാമിലി റിസര്‍ച്ച് കൌണ്‍സിലര്‍ ടോണി പെര്‍ക്വിന്‍സ്, ഫാമിലെ ടോക്ക് റേഡിയോയുടെ ജെയിംസ് ഡേംബ്സണ്‍ ‍, ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റ് പൌള വൈറ്റ്, ഡാളസ്സ് മെഗാ ചര്‍ച്ച് പാസ്റ്റര്‍ റോബര്‍ട്ട് ജെഫ്രസ്, ആഫ്രിക്കന്‍ ‍-അമേരിക്കന്‍ പാസ്റ്റര്‍ ഹാരി ജാക്സണ്‍ ‍, സതേണ്‍ ബാപിറ്റിസ്റ്റ് കണ്‍വന്‍ഷന്‍ മുന്‍ പ്രസിഡന്റ് ജാക് ഗ്രഹാം എന്നിവരാണ് ട്രംപിനെ സന്ദര്‍ശിച്ചത്. ട്രംപിന്റെ ഓഫീസിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, വൈറ്റ് ഹൌസ് ഉപദേഷ്ടാവ് ജാരേദ് കുഷ്നര്‍ ‍, ട്രംപിന്റെ മകള്‍ ഇവാങ്ക എന്നിവരും സന്നിഹിതരായിരുന്നു.

 

ഡിസംബര്‍ 6-നായിരുന്നു ട്രംപ് വൈറ്റ് ഹൌസില്‍വച്ച് യെരുശലേം യിസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് ഐതിഹാസികമായ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ലോക വ്യാപകമായി വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടായത്.

 

സുവിശേഷ വിഹിത സഭകള്‍ ‍, പ്രൊട്ടസ്റ്റന്റ്, പെന്തക്കോസ്തു, ബാപ്റ്റിസ്റ്റ് സഭകളിലെ നേതാക്കളും വിശ്വാസികളും ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും, കത്തോലിക്കാ സഭയും എതിര്‍പ്പു പ്രകടിപ്പിച്ചു. ഇസ്ളാമിക രാഷ്ട്രങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്. പലസ്തീനില്‍ യിസ്രായേലിനെതിരെ ആക്രമണങ്ങള്‍ വരെ അരങ്ങേറി.

Categories: Breaking News, USA

About Author