ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി

ഇറാക്കില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ക്കപ്പെട്ട 12 കാരന്‍ വൈറ്റ് ഹൌസില്‍ എത്തി
ബാഗ്ദാദ്: ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ ആക്രമണത്തില്‍ വീടു തകര്‍ന്ന 12-കാരന് അമേരിക്കന്‍ ഭരണ സിരാ കേന്ദ്രമായ വൈറ്റ് ഹൌസില്‍ ഉഷ്മളമായ സ്വീകരണം.

 

ഡിസംബര്‍ 13-ന് ബുധനാഴ്ച ഇറാക്കിലെ എര്‍ബാല്‍ സ്വദേശിയായ നോഹ എന്ന 12-കാരനാണ് ഇറാക്ക് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസില്‍ എത്തിയത്. പെന്‍സ് ബാലന് സമ്മാനം നല്‍കി ആദരിക്കുകയുണ്ടായി.

 

ഐ.എസ്. ഇറാക്കില്‍ ആധിപത്യം സ്ഥാപിച്ച 2014-ല്‍ നോഹയും മാതാപിതാക്കളും അടങ്ങിയ കുടുംബം നാടുവിടേണ്ടി വന്നു. പിന്നീട് അവരുടെ വീട് ആക്രമണത്തില്‍ അഗ്നിക്കിരയായി. 2017-ന്റെ മദ്ധ്യത്തില്‍ ഐ.എസ്. ഇറാക്കില്‍നിന്നും തുരത്തപ്പെട്ടതിനു ശേഷം നോഹയും കുടുംബവും സ്വന്തം രാജ്യത്ത് എത്തുകയുണ്ടായി.

 

വീട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച വീടിനു നാലു ചുമരുകളും മേല്‍ക്കൂരയും മാത്രം അവശേഷിക്കുന്നു എന്നതാണ്. നിനവെ പ്രവിശ്യയിലെ എര്‍ബാലിലെ കാരംലസ് ഗ്രാമത്തിലെ താമസക്കാരായിരുന്നു നോഹയും കുടുംബവും. ഇവിടത്തെ നൂറോളം വീടുകള്‍ തകര്‍ക്കപ്പെടുകയുണ്ടായി.

 

വീടുകള്‍ നഷ്ടപ്പെട്ട ക്രൈസ്തവര്‍ പല സ്ഥലങ്ങളിലും, അഭയ കേന്ദ്രങ്ങളിലും മറ്റു ക്രൈസ്തവരുടെ ഭവനങ്ങളിലും കഴിയേണ്ടിവന്നു. അഗ്നിക്കിരയായി സ്വന്തം വീട്ടിനുള്ളില്‍ നിസ്സഹായനായി ഒരു പാറക്കഷണത്തില്‍ ഇരിക്കുന്ന നോഹയുടെ ചിത്രം വൈറലായിരുന്നു. ഈ ചിത്രം വൈറ്റ് ഹൌസിലും എത്തുകയുണ്ടായി.

 

ചില ക്രൈസ്തവ നേതാക്കളുടെ സഹായത്തില്‍ നോഹ യു.എസ്. വൈസ് പ്രസിഡന്റിന്റെ മുന്നില്‍ എത്തപ്പെടുകയായിരുന്നു.

Categories: Breaking News, Middle East

About Author

Related Articles