ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം

ഉറക്കെ വായിക്കുന്ന വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കുമെന്ന് പഠനം
പത്രങ്ങളും, പാഠഭാഗങ്ങളും ഉറക്കെ വായിക്കുന്നവരും, പതിയെ വായിക്കുന്നവരും, മനസ്സില്‍ വായിക്കുന്നവരുമുണ്ട്.

 

ഇതിലെന്തിരിക്കുന്നു എന്നും മൂന്നിനും ഫലം ഒന്നുതന്നെയല്ലേ എന്നും നിങ്ങള്‍ ചിന്തിച്ചേക്കാം. എന്നാല്‍ ഇതില്‍ കാര്യം ഉണ്ടു എന്നു തന്നെ ഇനി മനസ്സിലാക്കിക്കൊള്ളു. ഉറക്കെ വായിക്കുന്നവരെ കളിയാക്കാന്‍ വരട്ടെ.

 

അവര്‍ ഉറക്കെ വായിക്കുന്നതിലാണു കൂടുതല്‍ ഫലം ഉളവാക്കുന്നതെന്നാണു ഗവേഷകരുടെ നിഗമനം. ഉറക്കെ വായിക്കുന്നത് വാക്കുകള്‍ ദീര്‍ഘകാലം ഓര്‍മ്മയില്‍ നില്‍ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്.

 

കാരണം ഒരേ സമയം ഒരു വ്യക്തി സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത് ഓര്‍മ്മ വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകുമെന്നാണ് കാനഡയിലെ വാട്ടര്‍ലൂ സര്‍വ്വകലാശാലയിലെ പ്രൊഫ. കോളിന്‍ എം. മക്ലോഡിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായത്. ഇനി ചമ്മലില്ലാതെ ധൈര്യമായി ഉറക്കെത്തന്നെ വായിച്ചോളു.

Categories: Breaking News, Health

About Author