ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു

ദുര്‍മന്ത്രവാദിനി രക്ഷിക്കപ്പെട്ടു; വീടുവിട്ടുപോയ മകനെ കര്‍ത്താവ് മടക്കിക്കൊണ്ടുവന്നു നെയ്റോബി: കെനിയയിലെ പ്രാദേശിക തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ദുര്‍മന്ത്രവാദിനിയായിരുന്നു ലിസബെറ്റ് എന്ന വൃദ്ധ മാതാവ്.

 

അനേകര്‍ക്ക് രക്ഷയും മോക്ഷവും നല്‍കാന്‍ എന്നു അവകാശപ്പെട്ടും നിരവധി കുടുംബങ്ങളെ തകര്‍ത്തു തരിപ്പണമാക്കുവാനും വേണ്ടി പണം വാങ്ങി ദുര്‍മന്ത്രവാദം ചെയ്തിരുന്ന സ്ത്രീയായിരുന്നു ലിസബെറ്റ്. എന്നാല്‍ കര്‍ത്താവായ യേശു ക്രിസ്തു ഇവരുടെ ജീവിതത്തിലേക്കു കടന്നുവന്നതിനെത്തുടര്‍ന്നുണ്ടായ മാറ്റം അത്ഭുതകരമാണ്.

 

യു.എസ്.എ. ആസ്ഥാനമായ ഗ്ളോബല്‍ ഡിസൈപ്പിള്‍സ് മിഷന്റെ കെനിയയിലെ ഡയറക്ടറായ മുണ്ടുങ്ങ എന്ന സുവിശേഷകന്റെയും സഹപ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മൂലമാണ് കര്‍ത്താവ് ലിസബെറ്റിനെയും കുടുംബത്തെയും തൊടുവാനിടയായത്. മുണ്ടുങ്ങയും സഹപ്രവര്‍ത്തകരും പതിവുപോലെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമങ്ങള്‍ കയറി ഇറങ്ങുന്ന സമയം, അപ്രതീക്ഷിതമായി ലിസബെറ്റിനെ കാണുവാനിടയായി.

 

സുവിശേഷകര്‍ ഈ മാതാവിനെ പരിചയപ്പെടുകയും സുവിശേഷം പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനിടയില്‍ 5 വര്‍ഷം മുമ്പ് ഭവനം വിട്ടുപോയ കാണാതായ മകനെപ്പറ്റി ലിസബെറ്റ് സുവിശേഷകരോട് പറയുവാനിടയായി. കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചാല്‍ ഈ കുടുംബം രക്ഷ പ്രാപിക്കുമെന്നും നാടുവിട്ട മകന്‍ തിരികെ എത്തുമെന്നും പറഞ്ഞപ്പോള്‍ ലിസബെറ്റ് വിശ്വസിക്കുവാനിടയായി.

 

പിന്നീട് മാതാവിനും കുടുംബത്തിനും പ്രത്യേകിച്ച് നാടുവിട്ടുപോയ മകനെ ഓര്‍ത്തും ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിച്ചു മടങ്ങി.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം വീട്ടുകാര്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു. കാണാതായ മകന്‍ വീട്ടിലേക്കു മടങ്ങി വരുന്നു. ഈ വിവരം സുവിശേഷകര്‍ അറിഞ്ഞതിനെത്തുടര്‍ന്നു അവരും വീട്ടിലെത്തി. പിന്നീട് ലിസബെറ്റ് കര്‍ത്താവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു സമര്‍പ്പിച്ചു. ഈ കുടുംബം കര്‍ത്താവില്‍ വിശ്വസിച്ചു. ലിസബെറ്റിന്റെ ഭവനത്തില്‍ ആഴ്ചതോറും പ്രാര്‍ത്ഥനാ യോഗവും നടന്നു വരുന്നു.

 

മന്ത്രവാദിനിയായിരുന്നപ്പോള്‍ സാത്താനെ സേവിക്കാനും പ്രതിവിധികള്‍ നടത്തുവാനും വന്ന സ്ഥാനത്ത് ഇപ്പോള്‍ കര്‍ത്താവിനെ കണ്ടുമുട്ടുവാനായി ആളുകള്‍ കടന്നു വരുന്ന കാഴ്ചയാണ് കാണുന്നത്. നിരവധിയാളുകള്‍ ഇവിടെയെത്തി പ്രാര്‍ത്ഥനയില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു.

 

നിരവധി ആളുകളാണ് രക്ഷിക്കപ്പെട്ടത്. അങ്ങനെ ലിസബെറ്റിന്റെ ഭവനം ഒരു സഭാ ആരാധനാ കേന്ദ്രമായിക്കഴിഞ്ഞു. ഇവിടെ ഒരു ചര്‍ച്ച് ഹാള്‍ പണിയുവാനുള്ള ശ്രമത്തിലാണ് സുവിശേഷകരും ലിസബെറ്റിന്റെ കുടുംബാംഗങ്ങളും.

Categories: Africa, Breaking News

About Author