യേശു അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചര്‍ച്ച് തീവെച്ചു നശിപ്പിച്ച യഹൂദനു ജയില്‍ശിക്ഷ

യേശു അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചര്‍ച്ച് തീവെച്ചു നശിപ്പിച്ച യഹൂദനു ജയില്‍ശിക്ഷ

യേശു അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതിചെയ്യുന്ന ചര്‍ച്ച് തീവെച്ചു നശിപ്പിച്ച യഹൂദനു ജയില്‍ശിക്ഷ ഗലീല: യേശു പരസ്യ ശുശ്രൂഷാ കാലത്ത് അത്ഭുതം ചെയ്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ചര്‍ച്ച് കെട്ടിടം തീവെച്ചു നശിപ്പിച്ച യെഹൂദാ തീവ്രവാദിക്ക് കോടതി 4 വര്‍ഷം തടവും പിഴയും വിധിച്ചു.

 

2015 ജൂണില്‍ ഗലീല തടാകത്തിനു സമീപമുള്ള തബ്ഗയിലെ പ്രസിദ്ധമായ ചര്‍ച്ച് ഓഫ് മള്‍ട്ടിപ്ളിക്കേഷന്‍ ഓഫ് ലോഫ്സ് ആന്റ് ഫിഷ് ചര്‍ച്ചില്‍ അതിക്രമിച്ചു കയറി തീയിട്ട കേസില്‍ പ്രതിയായ യാന്‍ റൌവേനി (23) നാണ് ഗലീല കോടതി 4 വര്‍ഷം തടവും 50,000 ഷേക്കല്‍ (14,000 ഡോളര്‍ ‍) പിഴയും വിധിച്ചത്.

 

യേശു 5 അപ്പവും 2 മീനും കൊണ്ട് ജനത്തെ പോഷിപ്പിച്ച് അത്ഭുതം കാട്ടിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ചര്‍ച്ചാണിത്. പൂര്‍ണ്ണായി അഗ്നിക്കിരയായ ആരാധനാലയത്തില്‍ വിലപിടിപ്പുള്ള ഫര്‍ണിച്ചറുകള്‍ ‍, ബൈബിളുകള്‍ ‍, വിലപ്പെട്ട രേഖകള്‍ എന്നിവ ചാമ്പലായി.

 

സംഭവം ലോകശ്രദ്ധ നേടിയതിനാല്‍ യിസ്രായേല്‍ സര്‍ക്കാര്‍ ചര്‍ച്ച് പുനരുദ്ധാരണം ചെയ്യാനായി 4 ലക്ഷം ഡോളര്‍ സഹായം ചെയ്തിരുന്നു. ഗൂഢാലോചന, അതിക്രമിച്ചു കടക്കല്‍ ‍, ആക്രമണം, തീവെയ്പ് എന്നിവ ആരോപിച്ചായിരുന്നു കേസെടുത്തത്.

Categories: Breaking News, Middle East

About Author