നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍

നഖം കടി എന്ന ദുഃശ്ശീലത്തിനു പിന്നില്‍ ചില കുട്ടികള്‍ തൊട്ട് മുതിര്‍ന്നവര്‍ വരെ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഒരു ദുഃശ്ശീലമാണ് കൈകളിലെ നഖം കടിക്കല്‍ ‍.

 

ഒണിക്ക ഫോജിയ എന്ന ദുഃശ്ശീലമാണിത്. ഇതൊരു സ്വഭാവ വൈകല്യമാണെന്നും സ്ഥിരമായി നഖം കടിക്കുന്നത് മാനസിക വൈകല്യമാണെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ആകാംഷ, മാനസിക സമ്മര്‍ദ്ദം, ടെന്‍ഷന്‍ ആശയക്കുഴപ്പം, മടുപ്പ്, വിരസത തുടങ്ങിയവ നഖം കടി ശീലത്തിലേക്കു നയിച്ചേക്കാം. അതുപോലെ ഇത് ആരോഗ്യ.

 

പ്രശ്നങ്ങളും വരുത്തി വെയ്ക്കുന്നു. ഉള്ളം കൈയ്യിലുള്ളതിനേക്കാള്‍ രണ്ടിരട്ടി അഴുക്കാണ് നഖങ്ങള്‍ക്കിടയിലുള്ളത്. നഖം കടിക്കുന്നതുമൂലം ഈ അഴുക്കും ബാക്ടീരിയകളും വയറ്റിനുള്ളിലേക്കു കടക്കുകയും നിരവധി രോഗങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യുന്നു.

 

നഖം കടിക്കുന്നതുമൂലം നഖത്തിന്റെ ഷേയ്പ് നഷ്ടപ്പെടുവാനും വിരലിന്റെ ഭംഗി ഇല്ലാതാകുവാനും ഇടവരുന്നു. അതുപോലെ പല്ലിന്റെ നിര തകരാറിലാകാനും കാരണമാകും.

 

പരിസരബോധമില്ലാതെ സദാ സമയവും നഖം കടിക്കുന്നത് മറ്റഉള്ളവരുടെ മുന്നില്‍ സ്വന്തം വ്യക്തിത്വം ഇല്ലാതാക്കുകയാണു ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് മനോധൈര്യം വളരെ കുറവായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Categories: Breaking News, Health

About Author