സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്

സ്നേഹം നടിച്ചുള്ള മതംമാറ്റം വിപത്ത്
സ്നേഹം നടിച്ച് പെണ്‍കുട്ടികളെ മതംമാറ്റുന്നതിനുള്ള ശ്രമം നടക്കുന്നതായി സംശയമുണ്ടന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തൊക്കെയോ നടക്കുന്നതായി സംശയിക്കേണ്ടതായുണ്ടന്നു ഇതിലൂടെ നമുക്ക് ഊഹിക്കാം. ജിഹാദ് എന്നത് മുസ്ളീങ്ങള്‍ അവിശ്വാസികള്‍ക്കെതിരായി ഉപയോഗിക്കുന്ന വിശുദ്ധ യുദ്ധമാണ്.

 

ഇത് ലോകത്തിന്റെ മിക്ക രാജ്യങ്ങളിലും മുസ്ളീംതീവ്രവാദികള്‍ പ്രയോഗിക്കുന്നുണ്ട്. എന്നാല്‍ ലൌജിഹാദ് (Love Jihad)) റോമിയോ ജിഹാദ് (Romiyo Jihad എന്ന പേരില്‍ തെക്കേഇന്ത്യയില്‍ ചില മുസ്ളീം സംഘടനകള്‍ മറ്റു യുവതികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതായി ചില വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇത് അവിശ്വാസികളായ, അതായത് മുസ്ളീംങ്ങള്‍ അല്ലാത്ത യുവതികളെ സ്നേഹിക്കുകയും അവരെ പിന്നീട് വിവാഹം കഴിച്ച് മുസ്ളീംമത പാഠശാലകളില്‍ അഭ്യസിപ്പിച്ച് മതവാദികളോ, തീവ്രവാദികളോ ആക്കുന്ന രീതിയാണ് സംശയിക്കുന്നത്. ഇതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇത്തരക്കാര്‍ തെരെഞ്ഞെടുക്കുന്നത്.

 

ലൌജിഹാദിനെതിരായി വവിധ സംഘടനകളും പരസ്യമായി രംഗത്ത് വരികയും പ്രതിഷേധമറിയിക്കുകയും ഇതിനെതിരായി പ്രചരണ തന്ത്രങ്ങള്‍ ശക്തമാക്കുകയും ചെയ്യുന്നു. ചില പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

 

എന്നാല്‍ ലൌജിഹാദ്, റോമിയോ ജിഹാദ് എന്നീ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടില്ലന്നാണ് പറയുന്നത്. ഈ വാദത്തിന്റെയൊക്കെ നടുവിലും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആശങ്കയോടെയാണ് കഴിയുന്നത്. തങ്ങളുടെ മക്കള്‍ക്ക് എന്തെങ്കിലും ചതിക്കുഴി ഉണ്ടാകുമോ എന്നാണ് അവര്‍ ഭയക്കുന്നത്.

 

സുന്ദരികളും പാവപ്പെട്ടവരുമായ പെണ്‍കുട്ടികളെ സ്നേഹം നടിച്ച് വശീകരിച്ച് വിവാഹം ചെയ്യുകയോ വിവാഹ വാഗ്ദാനം നല്‍കിയോ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യുന്ന പ്രവണതയ്ക്ക് യാഥാര്‍ത്ഥ്യത ഉണ്ടോ എന്ന് പോലീസും പുറത്തുവിടുന്നില്ല. എന്നാല്‍ ഇതിനെതിരായി മറ്റു മതസംഘടനകള്‍ രംഗത്ത് വന്നത് എന്തെങ്കിലും തെളിവിന്റെ പിന്‍ബലത്തിലാകണമല്ലോ?

 

കലാലയങ്ങളിലെ ജീവിത ശൈലി സന്തോഷത്തിന്റെയും സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കൂട്ടായ്മയാണ്. ഇതിന് ജാതിമത വര്‍ണ്ണ വേലിക്കെട്ടുകളില്ല. ഇതിലൂടെ ആണ്‍പെണ്‍ വര്‍ഗ്ഗവ്യത്യാസമില്ലാതെ കുട്ടികള്‍ കൂടുതല്‍ അടുക്കുന്നു. അടുപ്പം പിന്നീട് പ്രണയമായും അത് പലതും രജിസ്റ്റര്‍ മാര്യേജോ അറേഞ്ചഡ് മാര്യേജോ എന്ന കടമ്പയിലേക്ക് കടക്കുന്നു. ഈ പ്രവണതയുടെ ആരംഭം എന്നെന്ന് ആര്‍ക്കും നിശ്ചയമില്ല. അത് പതിവായി ഇന്നും സമൂഹത്തില്‍ നടക്കുന്നു.

 

എന്നാല്‍ മതംമാറ്റാനായി പ്രണയം നടിക്കുന്നരീതി ആപത്താണ്. ഇതില്‍ അകപ്പെടുന്നത് കൂടുതലും പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളോ, ഭവനങ്ങളിലെ അസ്വാരസ്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികളോ ആണ്. ഇവരെ ചൂഷണം ചെയ്യുകയാണ് അഭിനയപ്രണയക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രണയഅനുഭൂതിയാലോ മോഹക്കൊട്ടാരങ്ങള്‍ പണിയാനുള്ള വ്യഗ്രതയാലോ പെണ്‍കുട്ടികള്‍ പലതിനും അയഞ്ഞുകൊടുക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യത.

യഥാര്‍ത്ഥത്തില്‍ മതംമാറ്റമല്ല മനംമാറ്റമാണ് മനുഷ്യന് അത്യാവശ്യം. മതംമാറിയാല്‍ പിന്നീട് അതേവ്യക്തിക്ക് മറ്റൊരുമതം സ്വീകരിക്കുകയോ പഴയമതത്തിലേക്കു തിരികെ പോകുകയോ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ മനപരിവര്‍ത്തനം എന്നത് ദൃഢമായ അഭിപ്രായമാറ്റമാണ്.

 

അത് ഹൃദയത്തില്‍ നിന്നും ഉടലെടുത്തതാണ്. ഇത് ആന്തരികമായ ഒരു പരിവര്‍ത്തനമാണ്. ഈ പരിവര്‍ത്തനമാണ് യേശുക്രിസ്തു ജനങ്ങളിലൂടെ ആഗ്രഹിക്കുന്നത്. അങ്ങനെയാണ് മീന്‍പിടുത്തക്കാരായ പത്രോസും യോഹന്നാനും ചുങ്കക്കാരായ മത്തായിയും യേശുവിന്റെ ശിഷ്യരായത്.

 

മതഭ്രാന്തനായ ശൌല്‍ പൌലോസായത് അങ്ങനെതന്നെ. മദ്യപാനികളും പാപികളും കൊലപാതകികളുമൊക്കെ രൂപാന്തരപ്പെട്ട് ക്രിസ്ത്യാനികളായതും ഇതേരീതിയില്‍ തന്നെ അല്ലാതെ ബാഹ്യമായ മാറ്റം ആരെയും പരിവര്‍ത്തനമുണ്ടാക്കുന്നില്ല. അവ നടക്കുന്നു എങ്കിലും അത് ആപത്താണ്.
പാസ്റ്റര്‍ ഷാജി. എസ്.

About Author