ഈജിപ്റ്റില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ഈജിപ്റ്റില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ഈജിപ്റ്റില്‍ 3500 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി കെയ്റോ: ഈജിപ്റ്റില്‍ 3500 വര്‍ഷം മുമ്പ് സംസ്ക്കരിച്ച ജഡം പുരാവസ്തു ഗവേഷകര്‍ കുഴിച്ചെടുത്തു.

 

നൈല്‍ നദീ തീരത്തെ സക്ഷറിലെ ഡ്രാ അബൂല്‍ നാഗ ഏരിയായില്‍ ക്ഷേത്രങ്ങളും കല്ലറകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തു നടത്തിയ ഉല്‍ഖനനത്തിലാണ് ഫറവോന്റെ കാലത്ത് അടക്കം ചെയ്ത ജഡം കണ്ടെത്തിയത്. കല്ലറയില്‍ തടികൊണ്ടുള്ള മുഖം മൂടികളും ‍, വിവിധ നിറങ്ങളിലുള്ള ചുവര്‍ ചിത്രങ്ങളും കണ്ടെടുത്തു.

 

ഈജിപ്റ്റിലെ ആന്റിക്വിറ്റീസ് മന്ത്രാലയത്തിന്റെ ചുമതലയിലായിരുന്നു ഗവേഷണം. ജഡം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ രണ്ടു സാദ്ധ്യതകള്‍ നിലനില്‍ക്കുന്നതായി മന്ത്രാലയം അഭിപ്രായപ്പെടുന്നു. ഒന്നാമതായി ഡിജിഹുതിമെസ് എന്ന ആളുടെ പേര് ചുവര്‍ ചിത്രങ്ങളില്‍ കാണുന്നു.

 

മറ്റൊന്ന് ഒരു പണ്ഡിതനായ മാത്തിയുടെയും ഭാര്യ മെഹിയുടെയും പേരുകള്‍ ചുര്‍ ചിത്രത്തിലൂടെ വരച്ചു കാട്ടുന്നു. ധനാഢ്യരായ ആരുടെയെങ്കിലും ജഡം സംസ്ക്കരിച്ചതായിരിക്കാമെന്നാണ് നിഗമനം.

 

ജഡം കണ്ടെത്തിയ മേഖലയില്‍ നേരത്തെ നിരവധി രാജാക്കന്മാരുടെയും ഫറവോമാരുടെയും ജഡങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ഗവേഷണത്തിനുള്ള ശ്രമമാണ് നടക്കുന്നത്.

Categories: Breaking News, Middle East

About Author