എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം

എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം

തിരുനെല്‍വേലി ജില്ലയിലെ എയ്ഡ്സ് ബാധിതര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായഹസ്തം തിരുനെല്‍വേലി: തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എയ്ഡ്സ് എന്ന മാരഗ രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന ഒരു കൂട്ടം ജനവിഭാഗത്തിന് ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സഹായ ഹസ്തം അനുഗ്രഹമായിരുന്നു.

 

ഡിസംബര്‍ 23-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 4 വരെ കളക്കാട് ഉടയംകുളം ഡിസൈപ്പിള്‍സ് മിന്സ്ട്രി ആസ്ഥാനത്തുവെച്ച് നടത്തിയ പ്രത്യേക യോഗത്തില്‍ 50 പേര്‍ക്ക് ഡിസൈപ്പിള്‍സ് മിനിസ്ട്രി ചെയര്‍മാന്‍ പാസ്റ്റര്‍ ഷാജി. എസ്. ആഹാരസാധനങ്ങള്‍ ‍, വസ്ത്രങ്ങള്‍ ‍, മരുന്നുകള്‍ എന്നിവ വിതരണം ചെയ്തു.

 

എയ്ഡ്സ് ബാധിതരായ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ സഹായങ്ങള്‍ സ്വീകരിക്കുകയുണ്ടായി. എയ്ഡ്സ് ബാധിതരുടെ മക്കളായി ജനിച്ചവര്‍ക്കും ഈ യോഗത്തില്‍ സഹായങ്ങള്‍ ലഭിച്ചു.

ലോകത്തിന്റെ കണ്ണീര്‍ ഒപ്പുന്നവരാണ് യഥാര്‍ത്ഥ ക്രൈസ്തവരെന്ന് പാസ്റ്റര്‍ ഷാജി. എസ്. ചടങ്ങില്‍ സംസാരിക്കുകയുണ്ടായി. രോഗികളുടെയും അശരണരുടെയും സ്ഥിതി കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല. രോഗികളെ നാം അവജ്ഞയോടെ കാണുവാന്‍ പാടില്ല. പല കുട്ടികളും നിരപരാധികളാണ്.

 

അപ്പോസ്തോലനായ പൌലോസ് തനിക്കു നേരിട്ട രോഗത്തിന്റെ ശമനത്തിനായി 3 വട്ടം പ്രാര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍ രോഗസൌഖ്യം ലഭിച്ചില്ല. കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞത് ” എന്റെ കൃപ നിനക്കു മതി” എന്നാണ്.

 

നമുക്കു ലഭിച്ച ദൈവകൃപ മറ്റുള്ളവര്‍ക്ക് ആശ്വസകരമാകട്ടെയെന്ന് 1 കൊരി. 12-ാം അദ്ധ്യായം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ദൈവവചനത്തിലൂടെ ജനത്തിനു ആശ്വാസം പകര്‍ന്നു നല്‍കി.

 

ചടങ്ങില്‍ തിരുനെല്‍വേലിയിലെ 52 ക്രിസ്ത്യന്‍ സ്കൂളുകളുടെ മേലധികാരി റവ. ജോഷ്വ, പാസ്റ്റര്‍ ജസ്റ്റിന്‍ ‍, സിസ്റ്റര്‍ മേരി ഷാജി എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

Categories: Breaking News, India, Top News

About Author