സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അമിതമായാല്‍ ആത്മഹത്യാ പ്രവണതയ്ക്കു കാരണമാകുമെന്നു പഠനം ന്യുയോര്‍ക്ക്: സ്മാര്‍ട്ട് ഫോണുകളുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഉപയോഗങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍ ‍.

 

എന്നാല്‍ ഇവയുടെ അമിതോപയോഗം കൌമാര പ്രായക്കാര്‍ക്കിടയില്‍ വിഷാദ രോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നുവെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. അധിക സമയം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ആത്മഹത്യാ പ്രവണത കൂടുതലാണ്.

 

അമേരിക്കയിലെ ഫ്ളോറിഡ സ്റ്റേറ്റ് സര്‍വ്വകലാശലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ അപകട സാദ്ധ്യത ചൂണ്ടിക്കാണിക്കുന്നത്. കൌമാരക്കാരിലെ ഇത്തരം വ്യത്യാസങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ തോമസ് ജേയ്നര്‍ അഭിപ്രായപ്പെടുന്നു.

 

2010 മുതല്‍ 13-നും 18-നും ഇടയില്‍ പ്രായമുള്ളവരുടെ ആത്മഹത്യാ നിരക്ക് വന്‍ തോതില്‍ ഉയരുകയുണ്ടായി. പെണ്‍കുട്ടികളാണു കൂടുതല്‍ ആത്മഹത്യയ്ക്കിരയാകുന്നത്. 2010-15 കാലയളവില്‍ കൌമാരക്കാരുടെ ആത്മഹത്യാ നിരക്ക് 31 ശതമാനം വര്‍ദ്ധിക്കുകയുണ്ടായി.

 

ദിവസവും 4 മുതല്‍ 5 മണിക്കൂര്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന 48 ശതമാനം കൌമാരക്കാരില്‍ ആത്മഹത്യാ പ്രവണത ഉയര്‍ന്നതോതിലാണെന്നാണ് കണ്ടെത്തിയത്. ഇവര്‍ ഏതു സമയത്തും ദുഃഖിതരായിരിക്കും. എന്നാല്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നവര്‍ ‍, മനസ്സിനിണങ്ങിയ വിനോദങ്ങളിലേര്‍പ്പെടുന്നവര്‍ ഏല്ലായ്പ്പോഴും സന്തോഷവാന്മാരുമായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Categories: Breaking News, Health

About Author