ഛത്തീസ്ഗഢില്‍ 200 ദിന ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ 200 ദിന ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം

ഛത്തീസ്ഗഢില്‍ 200 ദിന ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ ആക്രമണം
ഗരിയാബന്ധ്: ഛത്തീസ്ഗഢില്‍ 200 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

 

ഗരിയാബന്ധ് ജില്ലയിലെ രാഞ്ചിം നഗരത്തിനു സമീപമുള്ള താറാ ഗ്രാമത്തില്‍ പാസ്റ്റര്‍ ലക്ച്ചാന്‍ സാഹുവിന്റെ നേതൃത്വത്തില്‍ ക്രമീകരിക്കപ്പെട്ട ഉഫവാസ പ്രാര്‍ത്ഥനാ യോഗത്തിന്റെ സമാപന ദിനമായ ഡിസംബര്‍ 6-ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം.

 

ആര്‍ ‍.എസ്.എസ്., ബജറംഗ്ദള്‍ പ്രവര്‍ത്തകരായ ആയിരത്തോളം വരുന്ന സംഘം ഉപവാസ പ്രാര്‍ത്ഥന ക്രമീകരിച്ചിരുന്ന പന്തലിലേക്കു ഇരച്ചു കയറി തടസ്സം സൃഷ്ടിക്കുകയും ആക്രമണം അഴിച്ചു വിടുകയുമായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിശ്വാസികള്‍ക്കു പരിക്കേറ്റു.

 

പാസ്റ്റര്‍മാരും വിശ്വാസികളും വന്ന കാറുകളും ഇരുചക്ര വാഹനങ്ങളും അടിച്ചു തകര്‍ത്തു. അക്രമികളുടെ മിന്നലാക്രമണത്തില്‍ ചിതറിപ്പോയ പലര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. പാസ്റ്റര്‍മാരും വിശ്വാസികഉം അടക്കം 600 പേരോളം ഉപവാസ പ്രാര്‍ത്ഥനാ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

മാര്‍ഗപാര ഗ്രാമത്തില്‍നിന്നും യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന വിശ്വാസികളെ അക്രമികള്‍ തടയുകയും ചെയ്തു. 9 വര്‍ഷം മുമ്പ് രക്ഷിക്കപ്പെട്ട് വിശ്വാസത്തില്‍ വന്നതാണ് പാസ്റ്റര്‍ സാഹു. ആക്രമണത്തില്‍ ഏകദേശം 4 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായും പാസ്റ്റര്‍ പറഞ്ഞു.

Categories: Breaking News, India

About Author

Related Articles