അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍

അഗപ്പെ ഗോസ്പല്‍ മിഷന്‍ ജനറല്‍ കണ്‍വന്‍ഷന്‍ നിലമ്പൂര്‍ ‍: മലബാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഗപ്പെ ഗോസ്പല്‍ മിഷന്റെ 23-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 24-28 വരെ നിലമ്പൂര്‍ അഗപ്പെ ഹില്‍സില്‍ നടക്കും. മിഷന്‍ പ്രസിഡന്റ് പാസ്റ്റര്‍ പി.എം. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ അജി ഐസക്ക്, അനില്‍ കൊടിത്തോട്ടം, കെ.ജെ. തോമസ് കുമളി, പി.ജെ. ചാക്കോ കുമളി, ജോയ് പാറയ്ക്കല്‍ ‍, ജോസഫ് ഇടക്കാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

കണ്‍വന്‍ഷനോടനുബന്ധിച്ച് യുവജന സമ്മേളനം, സണ്ടേസ്കൂള്‍ സമ്മേളനം, സഹോജരി സമ്മേളനം, ശുശ്രൂഷക സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം എന്നിവ നടക്കും. എജിഎം മ്യൂസിക്സ് ഗാനങ്ങളാലപിക്കും. കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും.

 

പാസ്റ്റര്‍മാരായ ജെയിംസ് മാത്യു, ജോയി റ്റി. ഏബ്രഹാം, ജോസ് എന്‍ ‍. ഏബ്രഹാം, സന്തോഷ് ചെറിയാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Categories: Breaking News, Convention

About Author