ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം

ക്രിസ്തുവിനെ സ്വീകരിച്ച മുന്‍ ഇസ്ളാമിക് ഷെയ്ക്കിനെ കൊലപ്പെടുത്താന്‍ ശ്രമം
മയൂഗ്: യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആത്മാവിലും സത്യത്തിലും ആരാധിച്ചു വരുന്ന മുന്‍ മുസ്ളീം ഷെയ്ക്കിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടത്തി. കിഴക്കന്‍ ഉഗാണ്ടയിലെ മുളങ്കിര ഇബ്രാഹിം (27) എന്ന യുവാവിനെയാണ് അപായപ്പെടുത്താന്‍ ശ്രമം നടത്തിയത്.

നവംബര്‍ 16-ന് വൈകിട്ട് മയൂഗ് ജില്ലയിലെ ലേക് വിക്ടോറിയാസ് ജഗുസി ദ്വീപിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. സഭയിലെ ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തശേഷം പാസ്റ്റര്‍ ചാള്‍സ് മുസാനയുടെ വീട്ടിലേക്കു പോകുമ്പോള്‍ അജ്ഞാതനായ ഒരു വ്യക്തി ഫോണില്‍ സംസാരിച്ചു. എത്രയും പെട്ടന്ന് ചര്‍ച്ച് കോമ്പൌണ്ടില്‍ എത്തുവാന്‍ പാസ്റ്റര്‍ പറഞ്ഞു എന്നായിരുന്നു സംഭാഷണത്തില്‍ പറഞ്ഞത്.

 

ഇതുപ്രകാരം പാസ്റ്റര്‍ ചാള്‍സ് മുസാന ശുശ്രൂഷിക്കുന്ന ഇവാഞ്ചല്‍ വേള്‍ഡ് വിഷന്‍ ചര്‍ച്ചിലേക്കു പോയ ഇബ്രാഹിമിനെ 4 പേര്‍ അടങ്ങുന്ന സംഘം കടന്നുവന്നു ഉപദ്രവിക്കുവാന്‍ തുടങ്ങി. ക്രിസ്തു മതംവിട്ട് ഇസ്ളാം മതത്തിലേക്കു തിരികെ വരണമെന്ന് ഭീഷണിപ്പെടുത്തി ആയുധങ്ങളുപയോഗിച്ച് ആക്രമിച്ചു. ഇബ്രാഹിം കര്‍ത്താവില്‍ ഉറച്ചുനിന്നു തന്റെ വിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ കൊല്ലുമെന്നു ആക്രോശിച്ചുകൊണ്ടു ക്രൂരമായി ഉപദ്രവിച്ചു.

 

ഇബ്രാഹിമിനു ദേഹമാസകലം മുറിവേറ്റു നിലത്തുവീണു. ബോധരഹിതനായി രക്തത്തില്‍ കുളിച്ചുകിടന്ന ഇബ്രാഹിമിനെ വിവരം അറിഞ്ഞെത്തിയ പാസ്റ്റര്‍ ചാള്‍സും സഭാ വിശ്വാസികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ മരണത്തില്‍നിന്നു രക്ഷപെടുവാനിടയായി. പ്രതികള്‍ക്കെതിരെ പോലീസ് കെസെടുക്കുകയുണ്ടായി.

ദിവസങ്ങള്‍ക്കുശേഷം ഇബ്രാഹിം സൌഖ്യം പ്രാപിച്ച് ആശുപത്രി വിട്ടു. ഇപ്പോള്‍ പാസ്റ്ററുടെ വീട്ടില്‍ കഴിയുകയാണ് ഈ യുവാവ്. എന്നാല്‍ മാസങ്ങള്‍ എടുക്കും സാധാരണ നിലയിലേക്കു വരാനെന്ന് പാസ്റ്റര്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പാണ് ഇബ്രാഹിം രക്ഷിക്കപ്പെട്ടത്.

 

ബുകൂളി കൌണ്ടിയിലെ ബെട്ടിഗ്വാ ഗ്രാമത്തിലെ താമസക്കാരനായ ഇബ്രാഹിം ജഗുസി ദ്വീപിലെ നൂര്‍ ഇസ്ളാമിയ മോസ്ക്കിലെ മദ്രസ ഷെയ്ക്കായി മുസ്ളീങ്ങളെ ഇസ്ളാം പഠിപ്പിക്കാനായി നിയമിതനായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് സുവിശേഷം കേട്ട് വിശ്വസിച്ച് ദൈവദാസനായിത്തീര്‍ന്നത്. ഇതിനെത്തുടര്‍ന്ന് ഇബ്രാഹിമിന്റെ ഭാര്യ നജങ്കുമ ജോവേറിയയെയും 3 മക്കളെയും ബന്ധുക്കളും മുസ്ളീം പുരോഹിതരും ഇബ്രാഹിമില്‍നിന്നു വേര്‍പിരിച്ച് അവരുടെ സംരക്ഷണയിലാക്കി.

 

ഇസ്ളാം മതം പ്രസംഗിക്കുവാനും പഠിപ്പിക്കുവാനും വന്ന ഇബ്രാഹിം അതേസ്ഥലത് കൈയ്യില്‍ ബൈബിള്‍ ഏന്തി ക്രിസ്തുവിന്റെ സുവിശേഷം പങ്കുവെയ്ക്കുന്നത് എതിരാളികള്‍ക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നു. ഇബ്രാഹിമിനെതിരെ നിരന്തരം ഭീഷണികള്‍ ഇയരുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇബ്രാഹിമിനെയും കുടുംബത്തെയും സ്ഥലം ദൈവസഭയെയും ഓര്‍ത്തു ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

Categories: Breaking News, Global, Top News

About Author