സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം

സ്ഥിരമായി ‘പുഷ് അപ്’ ചെയ്യുന്നത് ദാര്‍ഘായുസ്സുണ്ടാക്കുമെന്ന് പഠനം മെല്‍ബണ്‍ ‍: നല്ല ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം ചെയ്യുന്നവര്‍ അനേകരാണ്.

 

പല രീതികളില്‍ വ്യായാമം ചെയ്യുന്നവരുണ്ട്. ‘പുഷ് അപ്’ വ്യായാമം ചെയ്യുന്നവരും ധാരാളമുണ്ട്. അപ്രകാരം ചെയ്യുന്നവര്‍ ഭാഗ്യവാന്മാരാണെന്നാണ് പഠനത്തില്‍ പറയുന്നത്. സ്ഥിരമായി പുഷ് അപ് ചെയ്യുന്നവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാകുമെന്നാണ് ഇതു സംബന്ധിച്ചു പഠനം നടത്തിയ ഗവേഷകരുടെ അഭിപ്രായം.

 

ആസ്ട്രേലിയായിലെ സിഡ്നി സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നില്‍ ‍. പുഷ് അപ് പതിവായി ചെയ്യുന്ന 80,000-ത്തോളം ആളുകളിലാണ് പരീക്ഷണം നടത്തിയത്.

 

പുഷ് അപ് ചെയ്യുന്നവരില്‍ 23 ശതമാനം പേരിലും അകാല മരണം സംഭവിച്ചിട്ടില്ലെന്നും 31 ശതമാനം പേരില്‍ അര്‍ബുദ സംബന്ധമായ അസുഖങ്ങള്‍ കുറഞ്ഞെന്നും പഠനത്തില്‍ വ്യക്തമാകുന്നു.

Categories: Breaking News, Health

About Author