ബംഗ്ളാദേശില്‍ അഭയം തേടിയ റോഹിംഗ്യാ മുസ്ളീങ്ങളെ ക്രിസ്ത്യന്‍ സംഘടന സഹായിച്ചു

ബംഗ്ളാദേശില്‍ അഭയം തേടിയ റോഹിംഗ്യാ മുസ്ളീങ്ങളെ ക്രിസ്ത്യന്‍ സംഘടന സഹായിച്ചു

ബംഗ്ളാദേശില്‍ അഭയം തേടിയ റോഹിംഗ്യാ മുസ്ളീങ്ങളെ ക്രിസ്ത്യന്‍ സംഘടന സഹായിച്ചു
ധാക്ക: മ്യാന്‍മറിലെ പട്ടാള ഭരണത്തില്‍ നീതി നിഷേധിക്കപ്പെട്ട് ബംഗ്ളാദേശിലേക്ക് അഭയം തേടി എത്തിയ റോഹിംഗ്യന്‍ മുസ്ളീങ്ങളെ അന്തര്‍ദ്ദേശീയ ക്രിസ്ത്യന്‍ സംഘടനയായ സമാരിട്ടന്‍ പഴ്സ് സഹായിച്ചു.

 

ബംഗ്ളാദേശിന്റെ വിവിധ കേന്ദ്രങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിഞ്ഞിരുന്ന റോഹിംഗ്യന്‍ മുസ്ളീങ്ങളെ സമാരിറ്റന്‍ പഴ്സിന്റെ സന്നദ്ധ സുവിശേഷക സംഘം പ്രവര്‍ത്തകര്‍ എത്തി ഭക്ഷണവും വെള്ളവും, വസ്ത്രങ്ങളും, മരുന്നുകളും നല്‍കി ആവരെ ആശ്വസിപ്പിച്ച് കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം പങ്കുവെച്ചു.

മ്യാന്‍മറില്‍ നിന്ന് കഴിഞ്ഞ 3 മാസംകൊണ്ട് 6,20,000 റോഹിംഗ്യന്‍ മുസ്ളീങ്ങളാണ് ബംഗ്ളാദേശില്‍ എത്തിയത്. ഇവര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പുകളിലാണ് കഴിയുന്നത്. സ്വന്തം രാജ്യത്തുനിന്നും കൊലപാതകങ്ങള്‍ക്കും, മാനഭംഗങ്ങള്‍ക്കും, ഉപദ്രവങ്ങള്‍ക്കും ഇരയാകേണ്ടവരാണ് ബംഗ്ളാദേശില്‍ അഭയംതേടിയത്.

 

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാരിറ്റന്‍ പഴ്സിന്റെ വൈസ് പ്രസിഡന്റ് കെന്‍ ഐസക്ക് ദുരിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും, കുടിവെള്ളവും അടിസ്ഥാന സൌകര്യങ്ങളും നല്‍കിയശേഷം ക്രിസ്തുവിന്റെ സ്നേഹം പങ്കുവെയ്ക്കുന്നു.

 

അവര്‍ അത് അംഗീകരിക്കുന്നു. കഴിഞ്ഞ 29 വര്‍ഷമായി ഈ സേവനം അനുഷ്ഠിക്കുന്നതായി ഐസ്സക്ക് പറഞ്ഞു.

Categories: Breaking News, Global

About Author