ഡിസൈപ്പിള്‍സ് ചില്‍ഡ്രന്‍സ് ഹോം 11-ാം വര്‍ഷത്തിലേക്ക്

ഡിസൈപ്പിള്‍സ് ചില്‍ഡ്രന്‍സ് ഹോം 11-ാം വര്‍ഷത്തിലേക്ക്

ഡിസൈപ്പിള്‍സ് ചില്‍ഡ്രന്‍സ് ഹോം 11-ാം വര്‍ഷത്തിലേക്ക്
കളക്കാട്: തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ കളക്കാട് ഇടയന്‍കുളത്ത് പ്രവര്‍ത്തിക്കുന്ന ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ സ്ഥാപനമായ ഡിസൈപ്പിള്‍സ് ചില്‍ഡ്രന്‍സ് ഹോം വിജയകരമായ 11-ാം വര്‍ഷത്തിലേക്ക്.

 

ചില്‍ഡ്രന്‍സ് ഹോമിന്റെ വാര്‍ഷികത്തോടനുബന്ധിച്ചു ഡിസംബര്‍ 16ന് ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്കു 2 മണി വരെ ചില്‍ഡ്രന്‍സ് ഹോമില്‍വച്ചു നടത്തിയ പ്രത്യേക സ്തോത്ര പ്രാര്‍ത്ഥനയിലും ആഘോഷ ചടങ്ങിലും ഡയറക്ടറും ഡിസൈപ്പിള്‍ മിനിസ്ട്രി ചെയര്‍മാനുമായ പാസ്റ്റര്‍ ഷാജി. എസും, തന്റെ സഹധര്‍മ്മിണി സിസ്റ്റര്‍ മേരി ഷാജിയും നേതൃത്വം നല്‍കി.

 

മുംബൈയില്‍ ഡിസൈപ്പിള്‍സ് മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്രദര്‍ ശാമുവേല്‍ ‍, കന്യാകുമാരി ജില്ലയില്‍ തോവാളയിലെ ഡിസൈപ്പിള്‍സ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ജ്യോതി നായകം എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

പാസ്റ്റര്‍ ജസ്റ്റിന്‍ ചില്‍ഡ്രന്‍സ് ഹോമിന്റെ മാനേജരായി പ്രവര്‍ത്തിക്കുന്നു. തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിര്‍ദ്ധനരും നിരാലംബരുമായ 14 കുട്ടികള്‍ ഇപ്പോള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്നു.

Categories: Breaking News, India

About Author

Related Articles