മുസ്ളീം പെണ്‍കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു കിടന്നു, യേശു പ്രത്യക്ഷപ്പെട്ടു രക്ഷിച്ചു

മുസ്ളീം പെണ്‍കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു കിടന്നു, യേശു പ്രത്യക്ഷപ്പെട്ടു രക്ഷിച്ചു

മുസ്ളീം പെണ്‍കുട്ടി ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു കിടന്നു, യേശു പ്രത്യക്ഷപ്പെട്ടു രക്ഷിച്ചു
കാലിഫോര്‍ണിയ: അറബി നാടുകളില്‍ യേശുക്രിസ്തുവിന്റെ ദിവ്യ സ്നേഹം കൂടുതല്‍ ജനഹൃദയങ്ങളിലേക്കു എത്തിക്കൊണ്ടിരിക്കുന്ന ഒരു സമയമാണിപ്പോള്‍ ‍.

 

വ്യത്യസ്ത രീതിയിലാണ് കര്‍ത്താവ് തന്റെ ജനത്തെ സ്വീകരിക്കുന്നത്. ദൈവവചനത്തിലൂടെയും, അത്ഭുത രോഗശാന്തി നല്‍കിയും, ദര്‍ശനത്തിലൂടെയും ജനത്തെ രക്ഷിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഇന്ന് മദ്ധ്യഏഷ്യന്‍ രാജ്യങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇറാനിലെ ഒരു മുസ്ളീം യാഥാസ്ഥിക കുടുംബത്തിലെ അംഗമാണ് നിക്കി തായാബിയാന്‍ എന്ന പെണ്‍കുട്ടി. ഇപ്പോള്‍ അവര്‍ ഒരു ദൈവപൈതലായിത്തീര്‍ന്നിരിക്കുകയാണ്. തന്റെ 7-ാം വയസ്സു മുതല്‍ അമേരിക്കയിലെ കാലിഫോര്‍ണിയായിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. അവിടത്തെ ഒരു കോളേജ് വിദ്യാര്‍ത്ഥിനിയാണ്.

 

2016-ലാണ് ദൈവം തന്റെ ജീവിതത്തില്‍ പരിവര്‍ത്തനം വരുത്തിയത്. മരണത്തിന്റെ താഴ്വരയില്‍ അകപ്പെട്ടുപോകേണ്ട സ്ഥാനത്ത് കൈപിടിച്ചുയര്‍ത്തിയത് അത്ഭുതകരമായാണ്. അവധി വേളയില്‍ നിക്കി മാതരാജ്യമായ ഇറാനിലെ ടെഹ്റാനിലെ തന്റെ സ്വന്തം വീട്ടിലേക്കു പോയി. ജീവിതത്തില്‍ ഒറ്റപ്പെടല്‍ എന്ന തോന്നലുണ്ടായി. കുടുംബ വീട്ടില്‍ രാത്രി ഉറങ്ങാന്‍ കിടന്നു.

 

കിടക്കയില്‍ കിടന്നുകൊണ്ട് നിരാശയുടെയും ഏകാന്തതയുടെയും ചിന്തകളിലൂടെ മനസ്സു പാഞ്ഞുപോയി. ഇനി ജീവിക്കേണ്ട എന്നു മനസ്സില്‍ കരുതി. ആത്മഹത്യ ചെയ്യുക എന്ന തീരുമാനത്തില്‍ നിക്കി എത്തിച്ചേര്‍ന്നു. അതിനുള്ള വ്യക്തമായ തയ്യാറെടുപ്പിനെക്കുറിച്ച് ഓര്‍ത്തു കിടന്നു. വലിയ ഉത്ക്കണ്ഠയും പരിഭ്രാന്തിയും ഉണ്ടായി. പിന്നീട് അറിയാതെതന്നെ കണ്ണുകള്‍ അടഞ്ഞു. പതുക്കെ ഉറക്കത്തിലേക്കു വഴുതി വീണു.

ഉറക്കത്തിനിടയില്‍ നിക്കിയുടെ മുറിയില്‍ ഒരു രൂപം പ്രത്യക്ഷപ്പെട്ടു. ഇരുണ്ട മുറിയില്‍ തേജസ്സോടെ പ്രകാശിച്ചുകൊണ്ട് യേശു നില്‍ക്കുന്നു. അവ്യക്തമായ രൂപമായിരുന്നു. യേശു അവളോടു പറഞ്ഞു ‘ഞാന്‍ തന്നെ സത്യം എന്നെ അനുഗമിക്കുക”. മുറിയില്‍ പ്രകാശം പരത്തിയ ആ രൂപം പെട്ടന്ന് അപ്രത്യക്ഷമായി.

 

പിന്നീട് ഉറക്കം ഉണര്‍ന്ന് നിക്കി താന്‍ ദര്‍ശനത്തില്‍ കണ്ട യേശഉവിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാന്‍ ശ്രമിച്ചു. പെട്ടന്നു തന്റെ മൊബൈല്‍ ഫോണ്‍ എടുത്തു ഗൂഗിളില്‍ യേശുവിനെക്കുറിച്ച് സേര്‍ച്ചു നടത്തി. തനിക്ക് പ്രത്യക്ഷപ്പെട്ടു സംസാരിച്ചത് യേശുവാണെന്ന് ഉറപ്പിച്ചു.

താന്‍ ഇതുവരെ ക്രിസ്ത്യാനികളെക്കുറിച്ചു മനസ്സിലാക്കിയിരുന്നത് അവര്‍ വ്യജ മതക്കാരാണെന്നായിരുന്നു. പിന്നീട് താന്‍ കാലിഫോര്‍ണിയായിലേക്കു തിരിച്ചു പോയി. അവിടെച്ചെന്ന് ചില ക്രിസ്ത്യാനികളോട് കാര്യങ്ങള്‍ വിശദീകരിച്ചു.

 

അവര്‍ നിക്കിയെ ചര്‍ച്ചിലേക്കു കൂട്ടിക്കൊണ്ടുപോയി. കര്‍ത്താവിനെപ്പറ്റി കൂടുതല്‍ പഠിക്കുകയും സഭാ ആരാധനയില്‍ സജീവ പങ്കാളിയയായിത്തീരുകയും ചെയ്തു. നിക്കി കഴിഞ്ഞ ഫെബ്രുവരി 5-ന് സ്നാനപ്പെടുവാനിടയായി. വീട്ടുകാര്‍ അറിഞ്ഞെങ്കിലും അവര്‍ നിക്കിയുടെ തീരുമാനത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല. എങ്കിലും കര്‍ത്താവിനുവേണ്ടി ജീവിക്കുവാനും ഉത്തമ സാക്ഷിയായി ജീവിക്കുവാനുമാണ് ഈ യുവതി ഉറച്ചു തീരുമാനിച്ചിരിക്കുന്നത്.

About Author

Related Articles