രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാകുന്നതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ ‍: പാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം.

 

മനുഷ്യന്റെ ആരോഗ്യത്തിനും, പരിതസ്ഥിതിക്കും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ മാറ്റത്തിനു പിന്നാലെയുണ്ടാകാന്‍ പോകുന്ന വസ്തുതയെന്നു ശാസ്ത്രജ്ഞന്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയതെന്ന് സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 

2012 മുതല്‍ 2016 വരെ ഭൂമിയില്‍ കൃത്രിമമായി പ്രകാശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ 2.2 ശതമാനം ഓരോ വര്‍ഷവും വര്‍ദ്ധിക്കുകയാണെന്ന് ഉപഗ്രഹ ചിത്രങ്ങളെ അപഗ്രഥിച്ചതില്‍നിന്നു ഗ്രഹിക്കാന്‍ കഴിയുന്നുവെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ജര്‍മ്മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോ സയന്‍സിലെ ഗവേഷകന്‍ ക്രിസ്റ്റഫര്‍ ഖൈബ അഭിപ്രായപ്പെടുന്നു.

 

ഏഷ്യയിലും പശ്ചിമേഷ്യയിലുമാണ് ഈ മാറ്റം കൂടുതലായനുഭവപ്പെടുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എല്‍ ‍.ഇ.ഡി, ലൈറ്റുകളുടെ വര്‍ദ്ധനവാണ് രാത്രിയും പകലും തമ്മിലുള്ള വേര്‍തിരിവ് അപ്രത്യക്ഷമാകുന്നതിന് മുഖ്യ കാരണമായി ശാസ്ത്രജ്ഞര്‍ എടുത്തു പറയുന്നത്.

 

കുറഞ്ഞ വിലയില്‍ പ്രകാശം വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യ മനുഷ്യര്‍ പ്രയോജനപ്പെടുത്തുന്നതുമൂലം ഈ പ്രതിഭാസം വര്‍ദ്ധിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.

Categories: Breaking News, Global

About Author