ബൈബിളുകളും സുവിശേഷ പ്രതികളും പ്രിന്റു ചെയ്തതിനു അള്‍ജീരിയയില്‍ ചര്‍ച്ചിനു നിരോധനം

ബൈബിളുകളും സുവിശേഷ പ്രതികളും പ്രിന്റു ചെയ്തതിനു അള്‍ജീരിയയില്‍ ചര്‍ച്ചിനു നിരോധനം

ബൈബിളുകളും സുവിശേഷ പ്രതികളും പ്രിന്റു ചെയ്തതിനു അള്‍ജീരിയയില്‍ ചര്‍ച്ചിനു നിരോധനം
ഒറാന്‍ സിറ്റി: വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അള്‍ജീരിയായില്‍ ബൈബിളുകളും സുവിശേഷ പ്രതികളും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും പ്രിന്റു ചെയ്ത പ്രസ്സും, അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്ന ചര്‍ച്ചും ഭരണകൂടം അടപ്പിച്ചു.

 

ഒറാന്‍ നഗരത്തില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള എയ്ന്‍ ടര്‍ക്കിലെ സുവിശേഷ വിഹിത സഭയായ ഇ.പി.എ. ചര്‍ച്ചാണ് അധികൃതര്‍ അടച്ചുപൂട്ടി സീലു വെച്ചത്.

ലൈസന്‍സില്ലാതെ ബൈബളുകളും, സുവിശേഷ പ്രതികളും സഭയുടെ നിയന്ത്രണത്തിലുള്ള പ്രസ്സില്‍ അച്ചടിച്ചു എന്നാരോപിച്ച് നവംബര്‍ 9-നു പോലീസ് സംഘം എത്തി പരിശോധന നടത്തിയശേഷം ചര്‍ച്ചും പ്രസ്സും അടച്ചുപൂട്ടി സീല്‍ വെയ്ക്കുകയായിരുന്നു.

 

എന്നാല്‍ പോലീസ് നടപടി തെറ്റിദ്ധാരണ മൂലമാണെന്ന് സഭാ ശുശ്രൂഷകന്‍ റവ. മഹമ്മൂദ് ഹദ്ദാദ് പറഞ്ഞു. നിയമ വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. 1974 മുതല്‍ ഈ സഭ ചര്‍ച്ച് ഓഫ് അള്‍ജീരിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.

 

പ്രാദേശിക ഭരണകൂടത്തിനെതിരായി പ്രവര്‍ത്തിച്ചിട്ടില്ല. ചര്‍ച്ചുമായി ബന്ധപ്പെട്ടാണ് പ്രസ്സ് പ്രവര്‍ത്തിക്കുന്നത് അദ്ദേഹം പറഞ്ഞു.

 

അള്‍ജീറിയയില്‍ 98 ശതമാനം ജനങ്ങളും മുസ്ളീങ്ങളാണ്. ക്രൈസ്തവര്‍ വെറും ഒരു ശതമാനം മാത്രമാണ്. രാജ്യത്ത് മറ്റു മതങ്ങള്‍ക്ക് പ്രവര്‍ത്തനത്തിനു നിയന്ത്രണങ്ങളുണ്ട്. എങ്കിലും ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരവധി മുസ്ളീങ്ങള്‍ ക്രിസ്തുവിങ്കലേക്കു വരുന്നുണ്ട്. അവര്‍ക്കായി ബൈബിളുകളും സുവിശേഷ പ്രസിദ്ധീകരണങ്ങളും ആവശ്യമായി വരുന്നു. ദൈവമക്കള്‍ പ്രാര്‍ത്ഥിക്കുക.

About Author