ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ജനുവരി 22-28 വരെ
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 95-ാമത് കണ്‍വന്‍ഷന്‍ 2018 ജനുവരി 22-28 വരെ തിരുവല്ല രാമന്‍ ചിറയിലുള്ള സഭാ സ്റ്റേഡിയത്തില്‍ നടക്കും.

 

സ്വദേശത്തും വിദേശത്തുമുള്ള അനേകം ദൈവദാസന്മാര്‍ വചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ വൈ. ജോസഫിന്റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. “ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ ‍’ (റോമര്‍ 12:11) എന്നതാണു ചിന്താവിഷയം.

 

സെപ്റ്റംബര്‍ 27 മുതല്‍ 2018 ജനുവരി 15 വരെ കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കണ്‍വന്‍ഷന്‍ കണ്‍വീനര്‍മാരും കമ്മറ്റിയംഗങ്ങളും ജനറല്‍ കണ്‍വന്‍ഷന്റെ പ്രഥമ ദിനം മുതല്‍ സമാപന ദിവസം വരെ നിര്‍ബന്ധമായും കണ്‍വന്‍ഷനില്‍ പങ്കെടുക്കണമെന്ന് ഓവര്‍സിയര്‍ ഓര്‍മ്മിപ്പിച്ചു.

 

ജനുവരി 15 മുതല്‍ കണ്‍വന്‍ഷന്‍ സ്റ്റേഡിയത്തില്‍ ഉപവാസ പ്രാര്‍ത്ഥന നടക്കും. പാസ്റ്റര്‍മാരായ ജെ. ജോസഫ്, വൈ. റെജി, ജോണ്‍സണ്‍ ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. കണ്‍വന്‍ഷന്റെ അടുത്ത ആലോചനാ യോഗം നവംബര്‍ 21-ന് മുളക്കുഴയില്‍ നടക്കും.

Categories: Breaking News, Convention

About Author