റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു

റഷ്യയിലെ പുതിയ മത നിയമം: ക്രൈസ്തവര്‍ക്കെതിരെ കേസുകള്‍ വര്‍ദ്ധിക്കുന്നു

 

മോസ്ക്കോ: ക്രൈസ്തവരെ ലക്ഷ്യം വെച്ച് റഷ്യയില്‍ കൊണ്ടുവന്ന പുതിയ മത നിയമത്തിന്റെ അനന്തര ഫലങ്ങള്‍ വിശ്വാസികളെ ബാധിച്ചു തുടങ്ങി. റഷ്യയില്‍ മതസ്വാതന്ത്യ്രത്തിനു കടുത്ത വിലങ്ങിട്ടും, കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമുള്ള നിയമം 2016 ജൂലൈയില്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു.

 

പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരം രാജ്യത്തു കൊണ്ടുവന്ന മതനിയന്ത്രണ ബില്ലിലെ നിയമ പ്രകാരം ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

 

മിഷണറി പ്രവര്‍ത്തനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളായി കണക്കാക്കി എടുത്ത കേസുകളുടെ 53 ശതമാനം കേസുകളും പ്രൊട്ടസ്റ്റന്റ് ക്രൈസ്തവര്‍ക്കെതിരെയാണ്.

 

202 കേസുകള്‍ ഉണ്ടായതില്‍ ഭൂരിഭാഗവും മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ്. പുതിയ നിയമപ്രകാരം ആരെങ്കിലും മിഷണറി പ്രവര്‍ത്തനങ്ങളോ, സുവിശേഷ പ്രവര്‍ത്തനങ്ങളോ നടത്തിയാല്‍ 50,000 റൂബിള്‍സ് വരെ പിഴ ഒടുക്കേണ്ടി വരുന്ന ബില്ലാണ് പാസ്സാക്കിയത്.

 

പുതിയ നിയമം വന്നതിനുശേഷം കഴിഞ്ഞ ഏപ്രിലില്‍ ഒരു സുവിശേഷ വിഹിത സഭയുടെ പാസ്റ്ററെ നാടുകടത്തിയ സംഭവമാണ് ആദ്യത്തേത്. പ്രൊട്ടസ്റ്റന്റ് സഭകളും, സുവിശേഷ വിഹിത സഭകളും, മിഷണറി സംഘടനകളും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്.

Categories: Breaking News, Global

About Author