മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം

മദ്ധ്യപ്രദേശില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്ന വീടു പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം
ഭോപ്പാല്‍ ‍: മദ്ധ്യപ്രദേശില്‍ സഭാ ആരാധനയും പ്രാര്‍ത്ഥനാ യോഗവും നടത്തിവരുന്ന വീട് പൊളിച്ചു മാറ്റാന്‍ നഗരസഭയുടെ ശ്രമം.

 

മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ബാലഗാട്ട് ജില്ലയിലെ നഗരത്തിലെ വീടിനാണ് ഭീഷണി. ലാഞ്ചി നഗരസഭാ പരിധിയിലുള്ള മഹേന്ദ്ര ബൌദ്ധയുടെ ഉടമസ്ഥതയിലുള്ള വീട് പൊളിച്ചു നീക്കാനാണ് മുനിസിപ്പാലിറ്റി അധികൃതര്‍ ശ്രമം നടത്തുന്നത്.

 

സാമൂഹിക പ്രവര്‍ത്തകനായ ബൌദ്ധയുടെ വീട്ടില്‍ സ്വതന്ത്ര ദൈവസഭയുടെ ആരാധനയും പ്രാര്‍ത്ഥനാ യോഗങ്ങളും കുറെ വര്‍ഷങ്ങളായി നടന്നു വരികയാണ്. സമീപ പ്രദേശങ്ങളില്‍ നിന്നും ക്രിസ്തുവിങ്കലേക്കു വന്ന വിശ്വാസികള്‍ സഭായോഗം നടത്തുന്ന വീടാണിത്. എന്നാല്‍ ഒരു അംഗീകൃത സഭയായി രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.

 

വിശ്വാസികള്‍ കൂടിവരുന്നു എന്നുമാത്രം. ഇതില്‍ അസ്വസ്ഥതപൂണ്ട സുവിശേഷ വിരോധികള്‍ നഗരസഭാ അധികൃതരെ സമീപിച്ച് ഈ കൂടിവരവിനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അനധികൃതമായി സുവിശേഷ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്നാരോപിച്ച് ചീഫ് മുനിസിപ്പല്‍ ഓഫീസര്‍ ഈ വീട് പൊളിച്ചു നീക്കാനുള്ള ഉത്തരവിറക്കി.

 

എന്നാല്‍ ഉടമയായ ബൌദ്ധ് ഇതിനെ എതിര്‍ത്തു. കഴിഞ്ഞ 12 വര്‍ഷമായി ഈ വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നു. ഇവിടെ കര്‍ത്താവിനെ ആരാധിക്കുന്ന വിശ്വാസികള്‍ മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും പറഞ്ഞു ബൌദ്ധയും ഈ അടുത്ത കാലത്ത് ക്രിസ്തുവിങ്കല്‍ വിശ്വസിച്ചു തുടങ്ങി.

 

കര്‍ത്താവിനെ അംഗീകരിക്കുന്നുവെങ്കിലും ഔദ്യോഗികമായി മതം മാറിയിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങള്‍ക്കു നേരെ ഭീഷണിയും അതിക്രമങ്ങളും നടന്നു വരുന്നതായി ബൌദ്ധ ആരോപിക്കുന്നു. മഹേന്ദ്ര ബൌദ്ധയേയും ഈ ദൈവസഭയേയും ഓര്‍ത്ത് ദൈവമക്കള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുക.

Categories: Breaking News, India

About Author

Related Articles