കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്

കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കിയില്ല; മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ഒക്കലഹോമ: മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ അപായപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ പട്ടിണിക്കിട്ട മാതാപിതാക്കള്‍ക്ക് കോടതി വിധിച്ച ശിക്ഷ കേട്ട് അമ്പരന്നു പോകും.

 

അമേരിക്കയിലെ ഒക്കലഹോമയിലെ ഒവാസോയിലെ ദമ്പതികളായ ഐസ്ലന്‍ മില്ലര്‍ (24), കെവിന്‍ ഫൌളര്‍ (25) എന്നിവര്‍ക്കാണ് കോടതി 130 വര്‍ഷം തടവിനു വിധിച്ചത്. ഇരുവരും തങ്ങളുടെ ഒമ്പതു മാസം പ്രായമായ ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഭക്ഷണം നല്‍കാതിരുന്നതിനും, വൃത്തിഹീനമായ ചുറ്റുപാടില്‍ കുട്ടികളെ പാര്‍പ്പിച്ചതിനും ആണ് ഗുരുതര കുറ്റം ആരോപിച്ച് ശിക്ഷ കൊടുത്തത്.

 

കുട്ടികളെ അറിഞ്ഞുകൊണ്ട് അപായപ്പെടുത്തുന്നതിന് 5 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ കേസുണ്ടായത്. രണ്ടു കുട്ടികള്‍ക്കും രോഗം ബാധിച്ചതിനെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്.

 

ഇതിനെത്തുടര്‍ന്നു ആരോഗ്യ വകുപ്പ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇരുവരും താമസിച്ചിരുന്നതെന്ന് കണ്ടെത്തിയത്. ജോലി സംബന്ധമായ തിരക്കുള്ളതിനാലാണ് കുട്ടികളെ ശരിയായ രീതിയില്‍ പരിപാലിക്കാന്‍ കഴിയാതെ വന്നതെന്ന് രക്ഷിതാക്കള്‍ കോടതിയില്‍ പറഞ്ഞു.

Categories: Breaking News, Top News, USA

About Author