കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍

കൂടിയ രക്ത സമ്മര്‍ദ്ദം 140 അല്ല, 130 ആക്കി യു.എസ്. സംഘടനകള്‍ വാഷിംഗ്ടണ്‍ ‍: രക്തസമ്മര്‍ദ്ദത്തിന്റെ നിരക്ക് ഇനി 140/90 അല്ല; 130/80 ആക്കി താഴ്ത്തി യു.എസിലെ ആരോഗ്യ സംഘടനകള്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കി.

 

അമേരിക്കന്‍ ഹാര്‍ട്ട് അസ്സോസിയേഷനും കോളേജ് ഓഫ് കാര്‍ഡിയോളജിയും ചേര്‍ന്നാണ് നിലവിലെ നിരക്കിന് മാറ്റം വരുത്തിയത്. നേരത്തേയുള്ള നിര്‍വ്വചനമനുസരിച്ച് യു.എസിലെ കൌമാരപ്രായക്കാരില്‍ 32 ശതമാനത്തിനായിരുന്നു ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നത്.

 

പുതിയ മാനദണ്ഡമനുസരിച്ച് ഇത് 46 ശതമാനമായി ഉയരും. രക്ത സമ്മര്‍ദ്ദം ശരിയായ രീതിയില്‍ പരിശോധിക്കുന്ന സംവിധാനങ്ങളുടെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ മാര്‍ഗ്ഗ രേഖയെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Categories: Breaking News, Health

About Author