ചെറുവക്കല്‍ കണ്‍വന്‍ഷന്‍

ചെറുവക്കല്‍ കണ്‍വന്‍ഷന്‍

ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ചെറുവക്കല്‍ ‍: ഐ.പി.സി. വേങ്ങൂര്‍ സെന്ററിന്റെയും കിളിമാനൂര്‍ ഏരിയായുടെയും ന്യൂ ലൈഫ് ബിബ്ളിക്കല്‍ സെമിനാരിയുടെയും ആഭിമുഖ്യത്തില്‍ ചെറുവക്കല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 24 മുതല്‍ ചെറുവക്കല്‍ ന്യൂ ലൈഫ് ഗ്രൌണ്ടില്‍ നടക്കുന്നു.

 

വൈകിട്ട് 6.00 മുതല്‍ 9.00 വരെയാണ് യോഗ സമയം. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോണ്‍സണ്‍ ഡാനിയേല്‍ യോഗം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോണ്‍സണ്‍ മേമന, അജി ആന്റണി, അനീഷ് ഏലപ്പാറ, പി.സി. ചെറിയാന്‍ ‍, വര്‍ഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാന്‍ ‍, സുരേഷ് ബാബു, കെ. ജോയി എന്നിവര്‍ വചനം ശുശ്രൂഷിക്കും.

 
ഉണര്‍വ്വു യോഗങ്ങള്‍ രാവിലെയും, ഉച്ചയ്ക്കുമായി നടക്കുന്നു. അതുപോലെ സില്‍വ്വര്‍ ജൂബിലി സമ്മേളനം, സഹായ വിതരണം, സോദരി സമാജം വാര്‍ഷികം, ന്യൂ ലൈഫ് സെമിനാരി ഗ്രാജുവേഷന്‍ ‍, വേങ്ങൂര്‍ സെന്റര്‍ സണ്ടേസ്കൂള്‍ & പി.വൈ.പി.എ. വാര്‍ഷികം, സംയുക്ത ആരാധന എന്നിവ ഉണ്ടായിരിക്കും.

 

ശാലേം വോയ്സ് പത്തനാപുരം സംഗീതം ആലപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാം സി. ഡാനിയേല്‍ 9447766316, ജോണ്‍സണ്‍ ജെ. 9495474034.

Categories: Breaking News, Convention

About Author