ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം

ക്രിസ്തുവല്ല ചൈനയുടെ രക്ഷകനെന്ന പ്രചരണവുമായി ഭരണകൂടം
ബെയ്ജിംഗ്: ചൈനയില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നതില്‍ അസ്വസ്ഥതപൂണ്ട ഭരണകൂടം ബദര്‍ മാര്‍ഗ്ഗം അവതരിപ്പിച്ചുകൊണ്ടുള്ള പ്രചരണം ശക്തമാക്കുന്നു.

 

ദാരിദ്ര്യത്തില്‍നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവല്ല, പകരം പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനു മാത്രമെ സാധിക്കുവെന്ന് അവകാശപ്പെട്ടുള്ള പ്രചരണമാണ് ചൈനീസ് ഭരണകൂടം ആരംഭിച്ചിരിക്കുന്നത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായാണ് ക്രിസ്തുവിനൊപ്പം ഷി ചിന്‍ പിങ്ങിനെ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്ത്യാനികള്‍ക്കിടയില്‍ത്തന്നെ പ്രചരണം നടത്തുന്നത്.
ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനിലാണ് പ്രാദേശിക ഭരണകൂടം പ്രചാരണത്തിനു തുടക്കം കുറിക്കുന്നത്. ബൈബിളിലെ വാക്യങ്ങള്‍ ‍, സുവിശേഷ വചനങ്ങള്‍ ‍, ക്രിസ്തുവിന്റെ ചിത്രങ്ങള്‍ ‍, കുരിശുകള്‍ മുതലായവ എത്രയും പെട്ടന്ന് എടുത്തു മാറ്റണമെന്ന നിര്‍ദ്ദേശം അധികാരികള്‍ നല്‍കിക്കഴിഞ്ഞതായി ഹോങ്കോങ്ങിലെ സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ദൈവവചന വാക്യങ്ങള്‍ക്കും, ക്രിസ്തുവിന്റെ ചിത്രങ്ങള്‍ക്കും പകരം ഷിചിന്‍പിങ്ങിന്റെ ചിത്രം സ്ഥാപിക്കാനുള്ള ഉത്തരവിറക്കിയതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 2020-നകം ദാരിദ്ര്യം അവസാനിപ്പിക്കണമെന്ന ലക്ഷ്യവുമായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ‍. ദൈവമാണ് രക്ഷകന്‍ എന്ന വിശ്വാസത്തില്‍ കഴിയുന്നവര്‍ , കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു മാത്രമെ അവരെ രക്ഷിക്കാന്‍ കഴിയു എന്ന തിരിച്ചറിവിലേക്കു മാറ്റാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്ന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധഥിയുടെ ചുമതലയിലുള്ള ക്വയാന്‍ അവകാശപ്പെടുന്നു.

 

ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനില്‍ ജനസംഖ്യയില്‍ 11 ശതമാനം പേരും ക്രിസ്ത്യാനികളാണ്. ദൈനയിലെ ജനസംഖ്യയില്‍ 11 ശതമാനത്തോളം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണ്. കഴിഞ്ഞമാസം നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഷിയുടെ പ്രത്യയശാസ്ത്രം പാര്‍ട്ടി ഭരണഘടനയിലും ഉള്‍പ്പെടുത്തിയിരുന്നു.

 

2030-നകം ചൈന ലോകത്തെ ക്രൈസ്തവ രാഷ്ട്രങ്ങളിലൊന്നായി തീരുമെന്ന് നിരീക്ഷകര്‍ നേരത്തെ പ്രവചിച്ചത് വാര്‍ത്തകളായിരുന്നു. അത്രയ്ക്കു ശക്തമായ സുവിശേഷ പ്രവര്‍ത്തനങ്ങളാണ് ചൈനയില്‍ നടന്നു വരുന്നത്. ഇപ്പോള്‍ പ്രതികൂലവും വര്‍ദ്ധിച്ചു വരുന്നത് സ്വാഭാവികം മാത്രം.

Categories: Breaking News, Global

About Author