നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക്

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക്

നാസവഴി ചൊവ്വായില്‍ ‍; പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യാക്കാരുടെ തിരക്ക് ഇന്ന് പേരിനും പ്രശസ്തിക്കും വേണ്ടി ആളുകള്‍ എന്തും തട്ടിക്കൂട്ടുന്ന തിരക്കിലാണ്.

 

മറ്റുള്ളവരുടെ മുമ്പിലും സമൂഹത്തിലും തങ്ങളുടെ പേര് അറിയപ്പെടണം. അതിനായി എത്ര പണം മുടക്കേണ്ടി വന്നാലും പ്രശ്നമല്ല എന്ന മട്ടിലാണ് ചിലര്‍ ‍. ഇപ്പോള്‍ ചൊവ്വാ ഗ്രഹത്തിലും തങ്ങളുടെ പേരുകള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഒരു കൂട്ടം ആളുകള്‍ ‍.

 
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ വഴി ചൊവ്വായില്‍ തങ്ങളുടെ പേര് എത്തിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് 1,38,899 ഇന്ത്യാക്കാര്‍. നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൌത്യമായ ഇന്‍സൈറ്റിന്റെ ഭാഗമായാണ് ആളുകളുടെ പേരുകള്‍ കൊത്തിയ പ്ളേറ്റ് ചൊവ്വായിലെത്തിക്കുന്നത്.

 

നാസയുടെ വെബ് സൈറ്റിലൂടെ ദൌത്യത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് അവരുടെ ബോര്‍ഡിംഗ് പാസുകള്‍ ഓണ്‍ലൈനായി ലഭിക്കും. അടുത്ത വര്‍ഷം മെയ് അഞ്ചിനാണ് ഇന്‍സൈറ്റ് ചൊവ്വായിലേക്കു യാത്ര തിരിക്കുക. സിലിക്കണ്‍ മൈക്രോ ചിപ്പില്‍ ഇലക്ട്രോണ്‍ തരംഗമുപയോഗിച്ചാണ് പേരുകള്‍ എഴുതിയിരിക്കുന്നത്.

 

തലമുടി നാരിന്റെ ആയിരത്തിലൊന്നു മാത്രം വ്യാസമേ ഈ അക്ഷരങ്ങള്‍ക്കുള്ളു. ഇതുവരെ മൊത്തം 2,44,29,807 ആളുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏറ്റവും അധികം ആളുകള്‍ അമേരിക്കക്കാരാണ്. ചൈനയ്ക്കു രണ്ടാം സ്ഥാനവും, ഇന്ത്യയ്ക്കു മൂന്നാം സ്ഥാനവുമാണുള്ളത്.

Categories: Breaking News, Global

About Author