പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍

പെന്തക്കോസ്തു ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍
മാവേലിക്കര: പെന്തക്കോസ്തു ദൈവസഭ 66-ാമതു ജനറല്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 20-24 വരെ തഴക്കര ഫെലോഷിപ്പ് സെന്ററില്‍ നടക്കും.

 

വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.സി. മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് പാസ്റ്റര്‍ അലക്സാണ്ടര്‍ പി. ഡാനിയേല്‍ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍മാരായ ജോയ് പാറയ്ക്കല്‍ ‍, സുഭാഷ് കുമരകം, പി.കെ. ജെയ്സണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

കണ്‍വന്‍ഷനോടനുബന്ധിച്ച് സണ്ടേസ്കൂള്‍ ‍-പിവൈഎഫ് സമ്മേളനം, സഹോദരി സമ്മേളനം, പുതിയതായി പണി പൂര്‍ത്തിയാക്കിയ ഓഫീസ് മന്ദിരത്തിന്റെ സമര്‍പ്പണ ശുശ്രൂഷ എന്നിവയും ഞായറാഴ്ച പകല്‍ സഭായോഗവും ഉണ്ടായിരിക്കും.

 

കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനായി പാസ്റ്റര്‍ പി.സി. മാത്യു ജനറല്‍ കണ്‍വീനറായി പാസ്റ്റര്‍മാരായ ജോണ്‍ മത്തായി, റ്റി. ദേവദാസ്, ജോസ് ശാമുവേല്‍ ‍, ജെ. കൊച്ചുകുഞ്ഞ് കുര്യന്‍ ‍, ജെ. തോമസ് തുടങ്ങിയവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Categories: Breaking News, Convention

About Author