വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു.

വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു.

വധഭീഷണി: പാക്കിസ്ഥാനില്‍ 5 കുടുംബങ്ങള്‍ ഒളിവില്‍ കഴിയുന്നു.
ലാഹോര്‍ : പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ കൌമാരക്കാരനെ കൊലപ്പെടുത്തുവാനുള്ള മുസ്ളീങ്ങളുടെ ആഹ്വാനത്തെ ഭയന്ന് കുടുംബങ്ങള്‍ ഒന്നടങ്കം നാടുവിട്ട് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്.

 

ലാഹോറിനു 200 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ താമസിക്കുന്ന സോനു അര്‍ഷാദ് (18) എന്ന വിദ്യാര്‍ത്ഥിക്കെതിരെയാണ് വധഭീഷണി. സോനു ഇസ്ളാം മതത്തെ നിന്ദിച്ചു എന്നാരോപിച്ച് ഒരു പ്രാദേശിക ടി.വി. ചാനലില്‍ സോനുവിന് വധശിക്ഷ നല്‍കണമെന്നും അവന്റെ ചര്‍ച്ച് കത്തിക്കണമെന്നും ആഹ്വാനം ചെയ്തുള്ള വാര്‍ത്ത വന്നിരുന്നു.

 

ഇതിനെത്തുടര്‍ന്ന് നവംബര്‍ 3-ന് വെള്ളിയാഴ്ച സോനുവിന്റെ കുടുംബങ്ങളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ള 5 കുടുംബങ്ങളാണ് നാടുവിട്ട് ഒളിവില്‍ കഴിയേണ്ടി വന്നത്. ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലെന്ന് പ്രാദേശിക ക്രിസ്ത്യന്‍ കൌണ്‍സിലര്‍ നസീര്‍ ഗുലാന്‍ പറഞ്ഞു.

 

ആര്‍ക്കുമറിയില്ല എന്തു കാരണത്താലാണ് ഈ ഭീഷണിയെന്ന് നസീര്‍ ഗുലാന്‍ പറയുന്നു. പാക്കിസ്ഥാനില്‍ ഈ ആടുത്തയിടെ നിരവധി വിദ്യാര്‍ത്ഥികളെ നിസ്സാര കാര്യത്തിനു മതനിന്ദാ കുറ്റം ചുമത്തി കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Categories: Breaking News, Global

About Author